ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സംഘടിപ്പിച്ചു
Friday, July 19, 2019 12:41 AM IST
തി​രു​വ​മ്പാ​ടി: ഇ​ല​ഞ്ഞി​ക്ക​ൽ സൗ​പ​ർ​ണ്ണി​ക പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ർ​ട്‌​സ് ആ​ൻ​ഡ് സ്പോ​ർ​ട് ക്ല​ബിന്‍റെയും ആന​ക്കാം​പൊ​യി​ൽ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പും സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.
ലൈ​ബ്ര​റി ഹാ​ളി​ൽ നടന്ന ക്യാന്പ് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെയ്തു. താ​മ​ര​ശേ​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​സി. വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആനക്കാം​പൊ​യി​ൽ ആ​യു​ർ​വേ​ദ ആ​ശുപ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഗോ​കു​ല​ൻ മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. കൂ​ട​ര​ഞ്ഞി ആ​യു​ർ​വേ​ദ ആ​ശുപ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീസ​ർ ഡോ. ​പൊ​ന്നി വ്യക്തി ശു​ചി​ത്വ​​ത്തെ​ക്കു​റി​ച്ചും പ​രി​സ​ര ശു​ചി​ത്വ​ത്തി​ന്‍റെ പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ക്ലാ​സെടുത്തു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി സാ​ല​സ് മാ​ത്യു, കെ.​സി. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ഗോ​കു​ല​ൻ, ഡോ. ​പൊ​ന്നി, ഡോ. ​ശീത​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു മ​രു​ന്നു​ക​ൾ നൽകി.