എ​ഡ്യു​കെ​യ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും പ്ര​തി​ഭാ​സം​ഗ​മ​വും
Friday, July 19, 2019 12:41 AM IST
മേ​പ്പ​യ്യൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ എ​ഡ്യൂ കെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ്ര​തി​ഭാ​സം​ഗ​മ​വും ഗ​വ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ സു​ജാ​ത മ​ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി. അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഭാ​സം​ഗ​മം മേ​ല​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ, ​കു​ഞ്ഞി​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി പ്ര​ഫ. വീ​രാ​ൻ കു​ട്ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​ജ​ൻ, ഇ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, വി.​പി. ര​മ, ഇ. ​ശ്രീ​ജ​യ, പ്രി​ൻ​സി​പ്പ​ൽ എം.​എം. സു​ധാ​ക​ര​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക ഉ​ഷ പ​ഴ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.