ചികിത്സാ സ​ഹാ​യം തേ​ടു​ന്നു
Friday, July 19, 2019 12:41 AM IST
കു​റ്റ്യാ​ടി: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ മ​രു​തോ​ങ്ക​ര പ​ശു​ക്ക​ട​വി​ലെ ജോ​ൺ​സ​ൺ എ​ന്ന ഉ​ണ്ണി​ക്കു​ട്ട​ൻ (33) ചികിത്സാ സ​ഹാ​യം തേ​ടു​ന്നു. കി​ഴ​ക്ക​ര​ക്കാ​ട്ട് ജോ​സ് -ഗ്രേ​സി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നായ ജോൺസൺ കോ​ഴി​ക്കോ​ട്‌ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ ചികിത്സ യിലാണ്.
വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ അ​നി​വാ​ര്യ​മാ​ണെന്നു ഡോക്ടർമാർ പറഞ്ഞു. വൃ​ക്ക ന​ൽ​കാ​ൻ സ​ഹോ​ദ​ര​ൻ ത​യ്യാ​റാ​ണെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​യ്ക്കു വേ​ണ്ടി വ​രു​ന്ന ഭീ​മ​മാ​യ തു​ക ക​ണ്ടെ​ത്തു​ക ഈ ​കു​ടും​ബ​ത്തി​ന് അ​സാ​ധ്യ​മാ​ണ്. പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രും. ഓ​ട്ടോ ഡ്രൈ​വ​റാ​യും സ്വ​കാ​ര്യ ടി​വി ചാ​ന​ലി​ലെ ഡ്രൈ​വ​റാ​യും പ്രവർത്തിച്ചിരുന്ന ജോ​ൺ​സ​നാണ് ഭാ​ര്യ​യും ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​മ​ട​ങ്ങു​ന്ന കു​ടും​ബത്തിന്‍റെ ആശ്രയം. ജോ​ൺ​സ​നു വേണ്ടി ചി​കിത്സാ സ​ഹാ​യ ക​മ്മ​ിറ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. ബാ​ബു​രാ​ജ് ചെ​യ​ർ​മാ​നും ബാ​ബു ക​ൺ​വീ​ന​റും ടി.​എ. അ​നീ​ഷ് ഖ​ജാ​ൻ​ജി​യു​മായാണ് കമ്മിറ്റി. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് മു​ള്ള​ൻ കു​ന്ന് ശാ​ഖ​യി​ൽ അ​ക്കൗ​ണ്ടും തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​ന്പ​ർ: 4015210 1048919 , ഐ​എ​ഫ്സി കോ​ഡ്- കെ​എ​ൽ​ജി​ബി​ഒ​ഒ 40152