വെള്ളക്കെട്ടൊഴിയാതെ കോഴിക്കോട് ന​ഗ​രം
Saturday, July 20, 2019 12:21 AM IST
കോ​ഴി​ക്കോ​ട്: ഇ​ട​മു​റി​യാ​തെ പെ​യ്ത മ​ഴ​യെ തു​ട​ര്‍​ന്ന് ന​ഗ​രം വെ​ള്ള​ത്തി​ല്‍.

മാ​വൂ​ര്‍​റോ​ഡ്, പു​തി​യ​ബ​സ്റ്റാ​ന്‍​ഡ് പ​രി​സ​രം, സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​ന്‍, ശ്രീ​ക​ണേ്ഠ​ശ്വ​രം റോ​ഡ് തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ ഒ​ട്ടു​മി​ക്ക ഇ​ട​ങ്ങ​ലി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. മു​ട്ടോ​ളം ഉ​യ​ര​ത്തി​ലാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം​കെ​ട്ടി​കി​ട​ന്ന​ത്. സ്‌​റ്റേ​ഡി​യം ജം​ഗ്ഷ​നി​ലെ പ​ല ക​ട​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി​. മാ​വൂ​ര്‍​റോ​ഡി​ലെ ക​ട​ക​ളി​ലും സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ല്‍ മ​ഴ ശ​ക്തി​പ്രാ​പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും മ​ഴ​യു​ടെ ശ​ക്തി കൂ​ടി​യ​തോ​ടെ അ​ഴു​ക്കു​ചാ​ലു​ക​ളും ഓ​ട​ക​ളും നി​റ​ഞ്ഞ് ക​വി​ഞ്ഞ് റോ​ഡ് പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​നി​ടി​യി​ലാ​യി. ഇ​തോ​ടെ ഗ​താ​ഗ​ത​വും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. വ​ലി​യ വാ​ഹ​ന​ങ്ങ​ള​ല്ലാ​തെ ഓ​ട്ടോ​റി​ക്ഷ​യ്ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ കൂ​ടി പോ​ലും പോ​വാ​ന്‍ പ​റ്റാ​ത്ത വി​ധം വെ​ള്ള​മു​യ​ർ​ന്നു. രാ​വി​ലെ തി​ര​ക്കേ​റി​യ സ​മ​യ​മാ​യ​തി​നാ​ല്‍ മാ​വൂ​റോ​ഡി​ലൂ​ടെ​യു​ള്ള ഓ​ട്ടോ​സ​ര്‍​വീ​സു​ക​ള്‍ ത​ട​സ​പ്പെ​ട്ട​ത് യാ​ത്ര​ക്കാ​രെ ഏ​റെ ദു​രി​ത​ത്തി​ലാ​ക്കി. ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​ര​ന്നൊ​ഴു​കി​യ വെ​ള്ളം ച​വി​ട്ടി​യാ​ണ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മാ​വൂ​ര്‍​റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച​ത്.

മാ​വൂ​ര്‍​റോ​ഡി​ന് പു​റ​മേ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ മാ​നാ​ഞ്ചി​റ​യ്ക്കു ചു​റ്റു​മു​ള്ള ഡി​ഡി​ഇ ഓ​ഫീ​സി​ന് പ​രി​സ​ര​ത്തും എ​ല്‍​ഐ​സി ബ​സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​മു​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്. മാ​നാ​ഞ്ചി​റ് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​നു മു​ന്‍​വ​ശ​ത്തും ലൈ​ബ്ര​റി​ക്ക് താ​ഴെ​യു​മാ​യി "ത​ടാ​കം 'രൂ​പ​പ്പെ​ട്ടു. പ​ല​യി​ട​ത്തും ഫു​ട്പാ​ത്തി​നോ​ടും റോ​ഡി​നോ​ടു ം ചേ​ര്‍​ന്നാ​ണ് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

അ​ഴു​ക്കു​ചാ​ല്‍ യ​ഥാ​സ​മ​യം തു​റ​ക്കാ​ത്ത​തും മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ത്ത​തു​മാ​ണ് സ്ഥി​തി രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​ഞ്ഞു. ഓ​വു​ചാ​ലി​ലേ​ക്ക് വെ​ള്ള​ത്തി​നൊ​പ്പം ഒ​ഴു​കി​യെ​ത്തി​യ മ​ണ്ണും പ്ലാ​സ്റ്റി​ക്കും അ​ടി​ഞ്ഞു കൂ​ടി​കി​ട​ക്കു​ക​യാ​ണ്. മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ളും മ​ഴ​യി​ല്‍ ഒ​ഴു​കി​പ്പ​ര​ന്ന​ത് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ക​രു​ന്ന​തി​നും കാ​ര​ണ​മാ​വും.

റോ​ഡ​രി​കി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന ചെ​ളി​യും അ​ഴു​ക്കു​വെ​ള്ള​വും വാ​ഹ​ന​ങ്ങ​ള്‍ ഓ​ടു​മ്പോ​ള്‍ ക​ട​ക​ളി​ലേ​ക്കും കാ​ല്‍​ന​ട​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്കും തെ​റി​ക്കു​ന്നു​ണ്ട്. മാ​വൂ​ർ റോ​ഡി​ലെ ചി​ല ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം ഓ​ട​ക​ളി​ൽ എ​ത്തു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടാ​ൻ ന​ഗ​ര​സ​ഭ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.