ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ 18 പേ​ര്‍
Saturday, July 20, 2019 12:21 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യെ തു​ട​ര്‍​ന്ന് വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ ചെ​റു​വ​ണ്ണൂ​ര്‍-​ന​ല്ല​ളം ഭാ​ഗ​ത്തു​ള്ള അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 18 പേ​രെ ന​ല്ല​ളം യു​പി സ്‌​കൂ​ളി​ലെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. കൂ​ടു​ത​ല്‍ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ണെ​ന്ന് കോ​ഴി​ക്കോ​ട് ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്‍. പ്രേ​മ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു.
ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി നാ​ല് താ​ലൂ​ക്കു​ക​ളി​ലും ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റു​ക​ള്‍: 0495-2372966 (കോ​ഴി​ക്കോ​ട്) 0496-2620235 (കൊ​യി​ലാ​ണ്ടി), 0495 2223088 (താ​മ​ര​ശേ​രി), 04962522361 (വ​ട​ക​ര), ക​ള​ക്ടറേ​റ്റ് 1077.