മ​ര​ങ്ങ​ള്‍ വീ​ണ് ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു
Saturday, July 20, 2019 12:21 AM IST
നാ​ദാ​പു​രം: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ നാ​ദാ​പു​രം മേ​ഖ​ല​യി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു . നാ​ദാ​പു​രം -വ​ട​ക​ര സം​സ്ഥാ​ന പാ​ത​യി​ല്‍ ഗ​വ. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ പ്ലാ​വ് റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണാണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്.
ഇന്നലെ ഉ​ച്ച​യ്ക്ക് 12ന് ​നാ​ണ് മ​രം വീ​ണ​ത്. മ​രംറോ​ഡി​ലേ​ക്ക് പ​തി​ക്കു​മ്പോ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത​തിനാൽ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. 11 കെ​വി വൈദ്യുതി ലൈ​നി​ല്‍ മരം ത​ങ്ങി നി​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്ന് പോ​കാ​ന്‍ ക​ഴി​യാ​തെ വന്നു. കെഎസ്ഇബി അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി ലൈ​ന്‍ ഓ​ഫ് ചെ​യ്ത് മ​രം മു​റി​ച്ച് മാ​റ്റി. വൈ​കു​ന്നേ​രം പു​റ​മേ​രി വി​ലാ​ത​പു​ര​ത്ത് വ​ന്‍ മ​രം ക​ട​പു​ഴ​കി.
വി​ലാ​ത​പു​ര​ത്ത് ചേ​ന​ച്ച​ന്‍​ക​ണ്ടി ബ​ഷീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം ക​ട​പു​ഴ​കി വീ​ണ​ത് . ആ​ര്‍​ക്കും പ​രി​ക്കി​ല്ല.