ന​രി​ന​ട സെന്‍റ് അൽഫോന്‍സ
Saturday, July 20, 2019 12:21 AM IST
കൂ​രാ​ച്ചു​ണ്ട്: ന​രി​ന​ട സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക ​മ​ധ്യസ്ഥ​യാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ പ​ത്ത് ദി​വ​സത്തെ തി​രു​നാളി​ന് ഫാ. ​ജോ​ർ​ജ് ക​റു​ക​മാ​ലി​ൽ കൊ​ടി​യേ​റ്റി. എ​ല്ലാ ദി​വ​സ​വും വൈകുന്നേരം 4.30ന് ആ​രാ​ധ​ന, ജ​പ​മാ​ല , വി​ശു​ദ്ധ കു​ർ​ബ്ബാ​ന, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. പ്ര​ധാ​ന​തി​രു​നാ​ൾ ദി​ന​മാ​യ 28ന്, ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാൾ കു​ർ​ബ്ബാ​ന, സ​ന്ദേ​ശം-ബി​ഷ​പ് മാ​ർ. റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.

മ​ഞ്ഞ​ക്കു​ന്ന് സെൻ് അ​ല്‍​ഫോ​ന്‍​സ

വി​ല​ങ്ങാ​ട്: മ​ഞ്ഞ​ക്കു​ന്ന് സെന്‍റ അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ന​വ​നാ​ള്‍ മ​ദ്ധ്യ​സ്ഥാ​പേ​ക്ഷ​യും തി​രു​നാളും തുടങ്ങി. 28ന് സമാപിക്കും‍. വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, നാ​ല​രയ്​ക്ക് കു​ര്‍​ബാ​ന​, നൊ​വേ​ന​. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തിരുക്കർമ്മങ്ങൾക്ക് ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍, ഫാ. ​മാ​ത്യു ത​കി​ടി​യേ​ല്‍, ഫാ. ​അ​ഗ​സ്റ്റി​ന്‍ വാ​മ​റ്റ​ത്തി​ല്‍, ഫാ. ​പോ​ള്‍ പൂ​വ​ത്തി​ങ്ക​ല്‍, ഫാ. ​ജോ​സ​ഫ് കു​ഴി​ക്കാ​ട്ട്മ്യാ​ലി​ല്‍,റ​വ ഫാ ​മാ​ത്യു കു​ള​ത്തി​ങ്ക​ല്‍, ഫാ. ​തോ​മ​സ് ച​ക്കി​ട്ട​മു​റി​യി​ല്‍,ഫാ. ​ആ​ന്‍റ​ണി കാ​രി​കു​ന്നേ​ല്‍, ഫാ. ​ചാ​ക്കോ മു​ണ്ട​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ നേതൃത്വം നൽകും. 28ന് പ്രധാന തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ ന​ട​ക്കു​ന്ന കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജോ​ര്‍​ജ് പു​തു​ശേ​രി പു​ത്ത​ന്‍​പു​ര​യി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ം. തുടർന്ന് ഊ​ട്ട് നേ​ര്‍​ച്ച​.