കാ​ല​ത്തി​നനുസരിച്ച് ക്ലാ​സ്മു​റി​ക​ളി​ല്‍ മാ​റ്റം വ​രു​ത്തും: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍
Saturday, July 20, 2019 12:21 AM IST
താ​മ​ര​ശേ​രി: ക്ലാ​സ് മു​റി​ക​ളി​ല്‍ ആ​ധു​നി​ക കാ​ല​ത്തി​ന്‍റെ ആവശ്യത്തിനനുസ​രി​ച്ച് മാ​റ്റം വ​രു​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍.
ഈ ​വി​ദ്യാ​ഭ്യാ​സ വ​ര്‍​ഷം മു​ത​ല്‍ ഒ​ന്നു മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. കോ​ര​ങ്ങാ​ട് ജി​എ​ല്‍​പി സ്‌​കൂ​ള്‍ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ട്ട് മു​ത​ല്‍ 12 വ​രെ​യു​ള്ള 48000 ക്ലാ​സ് മു​റി​ക​ള്‍ ഇ​തി​നോ​ട​കം ഹൈ​ടെ​ക് ആ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. എ​ല്ലാ ക്കാ​ല​ത്തും ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ക​യും മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാനു​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്ലാ​സ് മു​റി​ക​ള്‍ ഹൈ​ടെ​ക് ആ​ക്കിയ​ത്. പ​ഠ​ന​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലും മ​റ്റു​ത​ര​ത്തി​ലു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും അ​തീ​വ താ​ത്പ​ര്യ​മു​ള്ള ത​ല​മു​റ​യാ​യി പ്ല​സ്ടു​ക​ഴി​ഞ്ഞ് ക​ലാ​ല​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ മാ​റ്റ​ണം. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ എം​എ​ല്‍​എ​മാ​രും അ​വ​ര​വ​രു​ടെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പൊ​തു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ രാ​ഷ്ട്രീ​യ​ക​ക്ഷി ഭേ​ദ​മ​ന്യേ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​ന്ന് ക്ലാ​സ് മു​റി​ക​ള​ട​ങ്ങു​ന്ന കെ​ട്ടി​ടം സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ 27.30 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ, എ​സ്എ​സ്‌​കെ ജി​ല്ലാ പ്രൊ​ജ​ക്ട് ഓ​ഫീ​സ​ര്‍ എ​ന്‍.​കെ. മോ​ഹ​ന്‍​കു​മാ​ര്‍, താ​മ​ര​ശേ​രി എ​ഇ​ഒ എ​ന്‍.​പി. മു​ഹ​മ്മ​ദ് അ​ബ്ബാ​സ്, കൊ​ടു​വ​ള്ളി ബി​പി​ഒ വി.​എം. മെ​ഹ​റ​ലി, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പി​ടി​എ അം​ഗ​ങ്ങ​ള്‍, സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഷ​റ​ഫ് കോ​ര​ങ്ങാ​ട് , സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.