ക​യാ​ക്കി​ംഗ്: ബി​ഗി​നേ​ഴ്സ് റേ​സ് നാ​ളെ ചാ​ലി​യാ​റി​ൽ
Saturday, July 20, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി ജെ​ല്ലി​ഫി​ഷ് വാ​ട്ട​ർ സ്പോ​ർ​ട്സ് ക്ല​ബ്ബ് ക​യാ​ക്കി​ംഗിൽ ബി​ഗി​നേ​ഴ്സ് റേ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ക​യാ​ക്കി​ംഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മത്സരം. കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ എ​ന്നി​വ​യുടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ചെ​റു​വ​ണ്ണൂ​ർ ജെ​ല്ലി​ഫി​ഷ് വാ​ട്ട​ർ സ്പോ​ർ​ട്സ് ക്ല​ബ്ബി​ൽ ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ 10 വ​രെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​തി​നു ശേ​ഷം തു​ട​ക്ക​കാ​ർ​ക്കാ​യി സി​റ്റ് ഓ​ണ്‍ ടോ​പ്പ് ക​യാ​ക്കി​ംഗി​ൽ പ​രി​ശീ​ല​നം ന​ൽ​കും. പി​ന്നീ​ട് കൊ​ള​ത്ത​റ​യി​ലെ ചാ​ലി​യാ​ർ പു​ഴ​യി​ൽ രാ​വി​ലെ 11 നു ക​യാ​ക്കിംഗ് ബി​ഗി​നേ​ഴ്സ് റേ​സി​ന് തു​ട​ക്ക​മാ​വും. കു​ട്ടി​ക​ൾ, മു​തി​ർ​ന്ന​വ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. കൂടുതൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ: 9400893112.