കൂ​ട​ര​ഞ്ഞി​യി​ൽ ആ​യു​ധധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റ് സംഘമെ​ത്തി
Saturday, July 20, 2019 12:23 AM IST
കൂ​ട​ര​ഞ്ഞി: ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ പൂ​വാ​റം​തോ​ട്‌ മേ​ട​പാ​റ​യി​ൽ ആ​യു​ധ​ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി. മ​ഞ്ജു​ളാ​യി​ൽ വ​ത്സ​ല​യു​ടെ വീ​ട്ടി​ലാ​ണ് നാ​ലം​ഗ​സം​ഘം എ​ത്തി​യ​ത്. വ​ത്സ​ല ത​നി​ച്ചാ​ണു താ​മ​സം. വ​ന്ന​യു​ട​നെ ചാ​യയും അ​രി​യും വേ​ണ​മെ​ന്ന് പ​റ​ഞ്ഞു. ഇ​തു രണ്ടും വത്സല കൊ​ടു​ത്തു. പി​ന്നീ​ട് സംഘം ചു​മ​രി​ൽ കൈ​യെ​ഴു​ത്തു​പോ​സ്റ്റ​ർ ഒ​ട്ടി​ച്ചു. ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ ത​ങ്ങി​യ​തി​നു ശേ​ഷം മ​ട​ങ്ങി​പ്പോ​യെ​ന്ന് വ​ത്സ​ല പ​റ​ഞ്ഞു. മ​ല​യാ​ളം ആ​ണ് സം​സാ​രി​ച്ച​ത്. 'ക​ബ​നീ​ദ​ളം' എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് പോ​സ്റ്റ​ർ. സി.​പി. ജ​ലീ​ലി​ന്‍റെ ആ​സൂ​ത്രി​ത കൊ​ല​യ്ക്ക് കാ​ര​ണ​മാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. തൊ​വ​രി മ​ല​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക, അ​ഴി​മ​തി വീ​ര​ന്മാ​രാ​യ ക​പ​ട രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കെ​തി​രെ പ​ട​പൊ​രു​തു​ക പ്ര​തി​ക​രി​ക്കു​ക എ​ന്നി​വ​യാ​ണ് പോ​സ്റ്റ​റി​ലെ വാ​ച​ക​ങ്ങ​ൾ.
ര​ണ്ടു മാ​സം മു​ന്പ് കൂ​ട​ര​ഞ്ഞി​യി​ലെ പൂ​വാ​റം തോ​ട്ടി​ൽ ആ​യു​ധ ധാ​രി​ക​ൾ വ​ന്നി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ക്കു​മെ​ന്ന പോ​സ്റ്റ​ർ പ​തി​ച്ചാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്. പു​രു​ഷ​ൻ​മാ​ർ ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ലാ​ണ് സം​ഘ​മെ​ത്തു​ന്ന​ത്.