ന​ഗ​രത്തി​ലെ കടകൾ കുത്തിത്തുറക്കാൻ ശ്രമം
Saturday, July 20, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: അ​ർ​ധ​രാ​ത്രി​യി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ മോ​ഷ്ടാ​​വി​ന്‍റെ വി​ള​യാ​ട്ടം. മാ​വൂ​ർ റോ​ഡ് ജം​ഗ​ഷ​നി​ലെ മൂ​ന്നു ക​ട​ക​ൾ കു​ത്തി​തു​റ​ക്കാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​വ് ഒ​ടു​വി​ൽ സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ പ​ഴ്സു​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12 ഓ​ടെ​യാ​ണ് സം​ഭ​വം.
മാ​വൂ​ർ റോ​ഡ്ജം​ഗ​ഷ​നി​ൽ ഹോ​ട്ട​ൽ ബ്ലൂ ​സീ, തൊ​ട്ട​ടു​ത്തു​ള്ള ദു​ബൈ ബ​സാ​റി​ലെ മൊ​ബൈൽ ക​ട എ​ന്നിവയാണ് കു​ത്തി​ത്തുറ​ക്കാ​ൻ ശ്ര​മി​ച്ച​ത്. ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ദു ​ബൈ ബ​സാ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ ബാ​ഗു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് ചെ​ട്ടി​യാ​ക്കു​ന്നു​മ്മ​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ ഇ‌​എ​സ്ഐ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക്, കു​ട, 400 ലേ​റെ രൂ​പ എ​ന്നി​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​യാ​ളു​ടെ വീ​ഡി​യോ ഹോ​ട്ട​ലി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. രാ​ത്രി 12 ഓ​ടെ​യാ​ണ് ഇ​യാ​ൾ പൂ​ട്ട് പൊളി​ച്ച് ഹോ​ട്ട​ലി​ന്‍റെ ഷ​ട്ട​ർ പൊ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് പ​തി​ഞ്ഞ​ത്.
രാ​ത്രി 12ന് ​ഹോ​ട്ട​ലി​ന്‍റെ തൊ​ട്ട് മു​ന്നി​ൽ ജം​ഗ്ഷ​നി​ൽ പോ​ലീ​സ് സം​ഘം റോ​ന്തു ചു​റ്റി​യി​രു​ന്ന​താ​യി ക​ട​ക്കാ​ർ പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു പോ​ലീ​സ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ന​ട​ക്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.