യൂ​ത്ത് ലീ​ഗ് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് നടത്തി
Sunday, July 21, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള പി​എ​സ് സി​യു​ടെ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ റാ​ങ്ക് ലി​സ്റ്റി​ൽ ക്രി​മി​ന​ലു​ക​ളാ​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​ട​ന്നു​കൂ​ടി​യ​തി​നെ​ക്ക​റി​ച്ച് ബാ​ഹ്യ ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മു​സ്‌​ലീം യു​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ്.​

അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കും​വ​രെ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന​വ്യാ​പ​ക പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​കും. യൂ​ത്ത് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഫി​റോ​സ്.

എ​ര​ഞ്ഞി​പാ​ല​ത്തു നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലെ​ത്തി​യ ഉ​ട​ൻ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡു​ക​ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റിയതോടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് ന​ടു​വ​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​റ​സാ​ഖ് മാ​സ്റ്റ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​മ​ർ പാ​ണ്ടി​ക​ശാ​ല, യൂ​ത്ത് ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റ​സാ​ഖ് മാ​സ്റ്റ​ർ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ സ​മ​ര​ക്കാ​ർ വീ​ണ്ടും മു​ദ്രാ​വാ​ക്യം വി​ളി​യു​മാ​യി ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ച്ചി​ട്ടു. ഇ​വ​രെ പി​ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ചെ​റി​യ​തോ​തി​ൽ കൈ​യാ​ങ്കി​ളി​യു​ണ്ടാ​യി.

ഈ ​സ​മ​യം ഒ​രു​സം​ഘം റോ​ഡ് ഉ​പ​രോ​ധി​ച്ചു. വ​ള​രെ വൈ​കി സ്ഥ​ല​ത്തെ​ത്തി​യ​ഡോ.​എം.​കെ.​മു​നീ​ർ ചാ​ന​ലു​ക​ളോ​ട് സം​സാ​രി​ച്ചു​മ​ട​ങ്ങി. സൗ​ത്ത്് അ​സി.​ക​മീ​ഷ​ണ​ർ എ.​ജെ.​ബാ​ബു, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​കെ.​അ​ഷ്റ​ഫ്, മൂ​സ വ​ള്ളി​ക്കാ​ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.