ബ​സി​ടി​ച്ച് അ​ജ്ഞാ​ത​ന്‍ മ​രി​ച്ചു
Sunday, July 21, 2019 10:55 PM IST
വ​ട​ക​ര: പു​തി​യ സ്റ്റാ​ന്‍​ഡി​ല്‍​അ​ജ്ഞാ​ത​ന്‍ ബ​സി​ടി​ച്ച് മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. കെ​എ​ല്‍ 18 എ​ല്‍ 1500 ന​മ്പ​ര്‍ ബ​സ് ഇ​ടി​ച്ച് പ​രി​ക്കു പ​റ്റി​യ ആ​ളെ വ​ട​ക​ര സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​മാ​ര്‍ 60 വ​യ​സു​ണ്ട്. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.