കോ​ഴി​ക്കോ​ട് രൂ​പ​ത നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, July 22, 2019 1:05 AM IST
കോ​ഴി​ക്കോ​ട്: ദീ​പി​ക ഫ്ര​ണ്ട്സ് ക്ലബ്ബ് കോ​ഴി​ക്കോ​ട് രൂ​പ​ത നേ​തൃ​സം​ഗ​മം കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജി​ജു പ​ള്ളി​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​എ​ഫ്സി കോ​ഴി​ക്കോ​ട് രൂ​പ​ത ഡ​റ​ക്ട​ർ ഡോ. ​അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര, ഡി​എ​ഫ്സി സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി ക​ണ്ണ​ഞ്ചി​റ, ദീ​പിക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര, ഡി​എ​ഫ്സി താ​മ​ര​ശേ​രി സോ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ട്ടു​കു​ളം, ജോ​ളി ജെ​റോം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ളാ​സു​ക​ൾ​ക്ക് ഫാ. ​റോ​യി ക​ണ്ണ​ഞ്ചി​റ നേ​തൃ​ത്വം ന​ൽ​കി.