ച​ന്ദ്ര​യാ​ൻ ര​ണ്ടി​ന്‍റെ മാ​തൃ​ക നി​ർ​മി​ച്ചു
Monday, July 22, 2019 1:06 AM IST
തി​രു​വ​മ്പാ​ടി: ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ൻ ര​ണ്ടി​ന്‍റെ മാ​തൃ​ക നി​ർ​മി​ച്ച് എം​എ​എം എ​ൽ യു​പി സ്കൂ​ൾ വി​ള​ക്കാം​തോ​ട്. കു​ട്ടി​ക​ളി​ൽ ശാ​സ്ത്ര താ​ത്പ​ര്യം വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്. ശാ​സ്ത്ര ലോ​കം പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മാ​തൃ​ക നി​ർ​മ്മി​ച്ച​ത്. അ​ഞ്ച് ദി​വ​സ​ത്തെ കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് ഈ ​നി​ർ​മ്മാ​ണ​ം പൂ​ർ​ത്തീ​ക​ര​ിച്ച​ത്.
മ​ര​വും സ​ൺ‌​പാ​ക്ക് ഷീ​റ്റും, ബോ​ളും എ​ന്നു​വേ​ണ്ട ഉ​പേ​ക്ഷി​ക്ക​പെ​ട്ട ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വ​രെ ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു. മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​ൺ​സ​ൻ മ​ങ്ക​ര​യി​ൽ, എ​ൽ പി​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഷേ​ർ​ലി ജോ​സ​ഫ്, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ വി​ൽ‌​സ​ൺ ടി ​മാ​ത്യു, റോ​ബ​ർ​ട്ട്‌ നെ​ല്ലി​ക്കാ​ത്തെ​രു​വി​ൽ, സ്മി​ത ബാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​രാ​യ കു​ഞ്ഞു മ​ര​ക്കാ​ർ, ഷെ​മീ​ർ എം, ​അ​ധ്യ​പ​ക​രാ​യ അ​നി​ൽ ജോ​ൺ, ചി​പ്പി രാ​ജ്, സൗ​മ്യ റോ​സ് മാ​ർ​ട്ടി​ൻ, അ​ഞ്ചു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.