പി.​ജെ. ജോ​സ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു
Tuesday, July 23, 2019 1:15 AM IST
കൂ​ട​ര​ഞ്ഞി: കേ​ര​ള​കോ​ൺ​ഗ്ര​സ് എം ​കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​ക്കും ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി. ​എ​ഫ്. തോ​മ​സ് എം​എ​ൽ​എ​ക്കും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ട്ടി പി​ള​ർ​ത്തി വി​മ​ത വി​ഭാ​ഗം രൂ​പീ​ക​രി​ച്ച ജോ​സ് കെ ​വി​ഭാ​ഗ​ത്തി​ന്‍റെ ന​ട​പ​ടി വ​ഞ്ച​നാ​പ​ര​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. യോ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹെ​ല​ൻ ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​മ്പു​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ. ഫ്രാ​ൻ​സി​സ്, ജോ​ളി പൊ​ന്നം​വ​രി​ക്ക​യി​ൽ, ജോ​ർ​ജ്ജ് ച​ക്കാ​ല​യി​ൽ, സാ​ന്‍റോ മൈ​ലാ​ടി​യി​ൽ, നി​ഷാ​ന്ത് വാ​ഴ​യി​ൽ, കു​ര്യാ​ച്ച​ൻ വാ​ഴ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.