പു​ത്തു​മ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിന് അ​മീ​ൻ കർമ്മ സേ​ന
Wednesday, August 14, 2019 12:33 AM IST
കൂ​രാ​ച്ചു​ണ്ട്: വ​യ​നാ​ട് പു​ത്തു​മ​ല​യി​ലു​ണ്ടാ​യ ദു​ര​ന്ത​മു​ഖ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ട് കൂ​രാ​ച്ചു​ണ്ടി​ലെ അ​മീ​ൻ ദു​ര​ന്ത​നി​വാ​ര​ണ ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ളും. ഓ​ൾ ഇ​ന്ത്യാ ബോ​യ്സ് സ്കൗ​ട്ട് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ടീ​മി​ൽ 35 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.
പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​യ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ, ഡ്രൈ​വ​ർ, ഇ​ല​ക്ട്രീ​ഷ​ൻ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം നേ​ടി​യ സേ​ന​യി​ലെ 15 അം​ഗ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പു​ത്തു​മ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ർ​മ്മ​നി​ര​ത​രാ​യ​ത്.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​വി​ടെ​യും അ​ത്യാ​ഹി​ത​ങ്ങ​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഈ ​ക​ർ​മ്മ​സേ​ന​യു​ടെ സ​ഹാ​യം ഏ​റെ പ്ര​ശം​സ​നീ​യ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ക​രി​ഞ്ചോ​ല​മ​ല ദു​ര​ന്ത​ഭൂ​മി​യി​ലും ഇ​വ​രു​ടെ സാ​ന്നി​ദ്ധ്യ​മു​ണ്ടാ​യി​രു​ന്നു. മു​ജീ​ബ് കോ​ട്ടോ​ല, ബി​ജു ക​ക്ക​യം, പ​ത്രോ​സ് ക​ക്ക​യം, ജ​ലീ​ൽ കു​ന്നും​പു​റം, ബി​നു കൂ​രാ​ച്ചു​ണ്ട്, റി​നോ​ജ് കു​റു​മു​ട്ടം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​രാ​ണ് ടീ​മി​ലു​ള്ള​ത്.