70 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു
Wednesday, August 14, 2019 12:37 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ 70 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. 946 വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ൽ 36 വീ​ടു​ക​ൾ പൂ​ർ​ണ്ണ​മാ​യും 267 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ൽ ര​ണ്ടു വീ​ടു​ക​ൾ പൂ​ർ​ണ്ണ​മാ​യും 123 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. വ​ട​ക​ര​യി​ൽ 25 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 465 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. താ​മ​ര​ശ്ശേ​രി താ​ലൂ​ക്കി​ൽ ഏ​ഴു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 91 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.

ജി​ല്ല​യി​ല്‍ വൻ കൃ​ഷി​നാ​ശം

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് 1666 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മു​ണ്ടായി. 280.24 ഹെ​ക്ട​റി​ലാ​ണ് കൃ​ഷി​നാ​ശ​മു​ണ്ടാ​യ​തെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. 3024 ക​ര്‍​ഷ​ക​രെ​യാ​ണ് പ്ര​കൃ​തി​ദു​ര​ന്തം ബാ​ധി​ച്ച​ത്. 99.98 ഹെ​ക്ട​ര്‍ നെ​ല്‍​കൃ​ഷി​യും 8.90 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്തെ പ​ച്ച​ക്ക​റി​ക​ളും നശിച്ചു. 7.80 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്ത് ക​പ്പ, 36.46 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്ത് തെ​ങ്ങ്, 72.28 ഹെ​ക്ട​റി​ല്‍ വാ​ഴ​ക്കൃ​ഷി​യും ന​ശി​ച്ചു. 10.5 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്ത് ഇ​ഞ്ചി​കൃഷി, 14 ഹെ​ക്ട​റി​ല്‍ റ​ബ്ബര്‍ എ​ന്നി​വ​യും ന​ശി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്.