ഉ​ടു​മ്പി​റ​ങ്ങി മ​ല​യി​ൽ ഉ​രു​ൾപൊ​ട്ടി ഹെ​ക്ട​ർ ക​ണ​ക്കി​ന് ഭൂ​മി ഒ​ലി​ച്ചുപോ​യി
Thursday, August 15, 2019 12:50 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ഉ​ടു​മ്പി​റ​ങ്ങി മ​ല​യി​ൽ ക്വാ​റി​യോ​ട് ചേ​ർ​ന്ന് ഉ​രു​ൾ​പൊ​ട്ടി ഹെ​ക്ട​ർ ക​ണ​ക്കി​ന് ഭൂ​മി ഒ​ലി​ച്ച് പോ​യി. സം​ഭ​വം പു​റം ലോ​കം അ​റി​യാ​തി​രി​ക്കാ​ൻ ഖ​ന​ന മാ​ഫി​യ ശ്ര​മി​ച്ച​താ​യി നാ​ട്ടു​കാ​ർ.

വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന ക്വാ​റി മാ​ഫി​യ​യു​ടെ സ്ഥ​ല​ത്താ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്.​ വ്യാ​ഴാ​ഴ്ച്ച വി​ല​ങ്ങാ​ട് ആ​ലി മൂ​ല​യി​ൽ നാ​ല് പേ​ർ മ​രി​ക്കാ​നി​ട​യാ​യ ഉ​രു​ൾ പൊ​ട്ട​ലി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഉ​ടു​മ്പി​റ​ങ്ങി മ​ല​യി​ൽ ഉ​രു​ൾ പൊ​ട്ട​ലു​ണ്ടാ​യ​ത്.​ വി​ല​ങ്ങാ​ട് - പാ​നോം റോ​ഡി​ൽ നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ ചെ​ങ്കു​ത്താ​യ മ​ല​യോ​ര​ത്ത് വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ട​റി​ഞ്ഞ​ത്. ആ​ലിമൂ​ല​യി​ൽ ആ​ളു​ക​ൾ മ​ണ്ണി​ന​ടി​യി​ൽ പെ​ട്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ലെ പ​ല​രും സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് പോ​യി.

തൊ​ട്ട​ടു​ത്ത തോ​ട് ക​ര ക​വി​ഞ്ഞൊ​ഴു​കി​യ​ത് ആ​ലി മൂ​ല​യി​ലെ ഉ​രു​ൾ പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ വി​ശ്വാ​സം .മ​ര​ണ​മു​ഖ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും മ​റ്റും പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു സ്ഥ​ല​ത്തു​ള്ള​വ​ർ. ഇ​തി​നാ​ൽ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ മ​ല​മു​ക​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല .

ക​രി​ങ്ക​ൽ ക്വാ​റി​യോ​ട് ചേ​ർ​ന്ന് ഉ​രു​ൾ​പൊ​ട്ടി ഒ​രു കി​ലോ​മീ​റ്റ​റോ​ളം മ​ണ്ണും ക​ല്ലു​ക​ളും ഒ​ലി​ച്ചി​റ​ങ്ങി ക്വാറി ഉ​ട​മ​ക​ളു​ടെ കൈ​വ​ശ​മു​ള്ള റോ​ഡി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു, ഖ​ന​ന മാ​ഫി​യ​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ര ഏ​ക്ക​ർ കൃ​ഷി​യി​ടം ഉ​രു​ൾ​പൊ​ട്ട​ലി​ൽ ന​ശി​ച്ചു.

ഉ​രു​ൾ ഗ​തി മാ​റി ഒ​ഴു​കി​യി​രു​ന്നെ​ങ്കി​ൽ വ​ൻ ദു​ര​ന്ത​ത്തി​നി​ട​യാ​കുമാ​യി​രു​ന്നു .നൂ​റി​ൽ പ​രം വീ​ടു​ക​ളാ​ണ് മ​ല​യു​ടെ താ​ഴ്‌​വാ​ര​ത്തു​ള്ള​ത്. ക്വാ​റി​യി​ലേ​ക്കു​ള്ള റോ​ഡി​ലൂ​ടെ​യും സ​മീ​പ​ത്തെ തോ​ട്ടി​ലൂ​ടെ​യു​മാ​ണ് ഉ​രു​ൾ പൊ​ട്ടി ഒ​ഴു​കി​യ​ത്. തോ​ടി​ന് സ​മീ​പ​ത്തെ വ​ള്ളു പ​റ​മ്പ​ത്ത് സ​ന്തോ​ഷി​ന്‍റെ വീ​ട് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പെട്ട​ത്. വീ​ടി​ന്‍റെ മു​റ്റ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഒ​ലി​ച്ച് പോ​യി ചെ​ളി​യും പാ​റ​ക്ക​ല്ലു​ക​ളും നി​റ​ഞ്ഞ നി​ല​യി​ലാ​ണ്.

ക്വാ​റി​യി​ലേ​ക്കു​ള്ള പാ​ല​ത്തോ​ട് ചേ​ർ​ന്ന റോ​ഡും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഉ​രു​ൾ പൊ​ട്ടി​യ വി​വ​രം തൊ​ട്ട​ടു​ത്ത വി​ല്ലേ​ജ് അ​ധി​കൃ​ത​ർ​ക്കും ല​ഭി​ച്ചി​ല്ല​.​

ഉ​രു​ൾ പൊ​ട്ട​ൽ ഭീ​ഷ​ണി ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ഉ​ടു​മ്പി​റ​ങ്ങി മ​ല​യി​ൽ ഖ​ന​നം നി​ർ​ത്തി വയ്ക്കു​ക​യാ​യി​രു​ന്നു. ഖ​ന​നം പു​ന​രാ​രം​ഭി​ക്കാ​ൻ അ​ണി​യ​റ​യി​ൽ നീ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​രു​ൾ പൊ​ട്ടി​യ​ത് .