സ​ഹാ​യ ഹ​സ്ത​വു​മാ​യി ജ​ന​മൈ​ത്രി പോ​ലീ​സ്
Thursday, August 15, 2019 12:52 AM IST
തി​രു​വമ്പാ​ടി: ദു​ര​ന്ത​മു​ഖ​ത്ത് കൈ​ത്താ​ങ്ങാ​യി തി​രു​വ​മ്പാ​ടി ജ​ന​മൈ​ത്രി പോ​ലീ​സ്.​ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ ജ​ന​മൈ​ത്രി പോ​ലീ​സും എ​സ് വൈ ​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് വൃ​ത്തി​യാ​ക്കി.
മു​ത്ത​പ്പ​ൻപു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ൽ ക​ഴി​യു​ന്ന 17 കു​ടും​ബ​ങ്ങ​ളി​ലെ 50 പേ​ർ​ക്ക് തി​രു​വമ്പാ​ടി ജ​ന​മൈ​ത്രി പോ​ലീ​സും ക​ർ​മ്മ​ലീ​ത്ത സ​ന്യാ​സി സ​മൂ​ഹ​വും ചേ​ർ​ന്ന് പു​ത​പ്പും മ​റ്റ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും നൽകി.
പ്ര​ള​യ​ത്തി​ൽ ക​ല്ലും മ​ണ്ണും നി​റ​ഞ്ഞ താ​ഴെ തി​രു​വ​മ്പാ​ടി നെ​ല്ലോ​ലി പ​റ​മ്പി​ൽ ഹം​സ​യു​ടെ വീ​ട് ജ​ന​മൈ​ത്രി പോ​ലീ​സ് ശു​ചീ​ക​രി​ച്ചു.​
പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സാ​ജു ജോ​സ​ഫ് എ​സ്ഐ ജോ​യി, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജി​നേ​ഷ്കു​ര്യ​ൻ, യു.​വി. ദി​നേ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.