വി​വാ​ഹ​വേ​ദിയിൽ കാരുണ്യവർഷം
Saturday, August 17, 2019 12:43 AM IST
നാ​ദാ​പു​രം:​ വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടും ഭാ​ര്യ​യും ന​ഷ്ട​പ്പെ​ട്ട മേ​പ്പ​ല​ക​യി​ൽ ദാ​സ​ന് വീ​ട് വ​ച്ച് ന​ൽ​കാ​നു​ള്ള കോ​ൺ​ഗ്ര​സ് തീ​രു​മാ​നം വ​ന്ന​യു​ട​നെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങ് സ​ഹാ​യ വേ​ദി​യാ​യി മാ​റി. ക​ല്ലാ​ച്ചി​യി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ വി.​പി. സൂ​പ്പി​യു​ടെ​യും ഭാ​ര്യ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​സു​ബൈ​ദ യു​ടെ​യും മ​ക​ൾ ഫി​ദ സൂ​പ്പി​യു​ടെ വി​വാ​ഹ വേ​ദി​യി​ൽ വ​ച്ചാ​ണ് വ​ധു​വും വ​ര​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദും ത​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖി​ന് കൈ​മാ​റി​യ​ത്. ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് വ​ധു വ​ര​ൻ​മാ​ർ തു​ക കൈ​മാ​റി​യ​ത്.