പ്ര​ള​യ ബാ​ധി​ത​ര്‍​ക്കു​ള്ള സ​ഹാ​യം: അ​ന​ര്‍​ഹ​ര്‍ ഉൾപ്പെടരുതെ​ന്ന് മന്ത്രി
Sunday, August 18, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: പ്ര​ള​യ ബാ​ധി​ത​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സ​ഹാ​യ വി​ത​ര​ണ​ത്തി​നു​ള്ള പ​ട്ടി​ക​യി​ല്‍ അ​ന​ര്‍​ഹ​ര്‍ ക​ട​ന്നു​കൂ​ടു​ന്നു സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

അ​തേ​സ​മ​യം അ​ര്‍​ഹ​രാ​യ ഒ​രാ​ളും വി​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​ക​രു​ത്. പ്ര​ള​യാ​ന​ന്ത​ര പു​ന​ര്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​ള​യ ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ളു​ടെ അ​ന്തി​മ പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രെ​യു​മാ​ണ് സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു എ​ന്ന​ത​ല്ല പ്ര​ള​യ​ബാ​ധി​ത സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ത​യ്ക്കു​ള്ള മാ​ന​ദ​ണ്ഡം. ക്യാ​മ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും വീ​ട്ടി​ല്‍ വെ​ള്ളം ക​യ​റു​ക​യോ വീ​ട് പൂ​ര്‍​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ത​ക​രു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ധ​ന സ​ഹാ​യം ല​ഭി​ക്കും. ഇ​ത് പ​രി​ശോ​ധി​ച്ചു ഉ​റ​പ്പാ​ക്കേ​ണ്ട ചു​മ​ത​ല ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ്.

ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​രു​ടെ​യും സ​മ്മ​ര്‍​ദ്ദ​ങ്ങ​ള്‍​ക്ക് വ​ഴ​ങ്ങാ​ന്‍ പാ​ടി​ല്ലെ​ന്നും അ​ര്‍​ഹ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മാ​ണ് ഗു​ണ​ഭോ​ക്തൃ​പ​ട്ടി​ക ത​യ്യാ​റാ​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ 83 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 1004 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്ന​താ​യി ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു വ്യ​ക്ത​മാ​ക്കി.

17 മ​ര​ണ​മാ​ണ് ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കു​ള്ള ധ​ന​സ​ഹാ​യം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ പ്ര​തി​ക​ര​ണ നി​ധി​യി​ല്‍ നി​ന്ന് വി​ത​ര​ണം ചെ​യ്യാൻ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.