ബേ​പ്പൂ​ര്‍ -ചാ​ലി​യം ജ​ങ്കാ​ര്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു
Monday, August 19, 2019 12:19 AM IST
കോ​ഴി​ക്കോ​ട്: വെ​ള്ള​പ്പൊ​ക്ക​ത്തെ​തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യ ബേ​പ്പൂ​ര്‍ -ചാ​ലി​യം ജ​ങ്കാ​ര്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ സ​ര്‍​വീ​സ് തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്താ​ണ് ജ​ങ്കാ​ര്‍​സ​ര്‍​വീ​സ് കരാർ‍ ന​ല്‍​കു​ന്ന​ത്. ഏ​തു​കാ​ലാ​വ​സ്ഥ​യി​ലും ഓ​ടി​ക്കാ​ന്‍ ക​ഴി​യു​ന്ന ജ​ങ്കാ​ര്‍ ഇ​ല്ലാ​ത്ത​താ​ണ് യാ​ത്രാ​പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. ആ​ധു​നി​ക​സം​വി​ധാ​ന​മു​ള്ള ജ​ങ്കാ​ര്‍​സ​ര്‍​വീ​സ് വേ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ഫ​റോ​ക്ക് ക​രു​വ​ന്‍​തി​രു​ത്തി വ​ഴി​യാ​ണ് യാ​ത്ര​ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ചാ​ലി​യ​ത്തെ​ത്തി​യ​ത്. 12 കി​ലോ​മീ​റ്റ​ര്‍​ദൂ​രം റോ​ഡു​വ​ഴി ഇ​ങ്ങ​നെ യാ​ത്ര ചെ​യ്യേ​ണ്ട​അ​വ​സ്ഥ​യാ​യി​രു​ന്നു.​ജ​ങ്കാ​ര്‍ വ​ഴി​യാ​ണെ​ങ്കി​ല്‍ ബേ​പ്പൂ​രി​ല്‍​നി​ന്ന് അ​ഞ്ചു​മി​നി​റ്റു​കൊ​ണ്ട് ചാ​ലി​യ​ത്തെ​ത്താ​ം.