തൊ​ണ്ട​യാ​ട് ജംഗ്ഷനില്‍ ഡി​വൈ​ഡ​റു​ക​ള്‍ സ്ഥാ​പി​ച്ചു
Monday, August 19, 2019 12:19 AM IST
കോ​ഴി​ക്കോ​ട്: വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത്തിനു ത​ട​യി​ടാ​ന്‍ തൊ​ണ്ട​യാ​ട് ജംഗ്ഷനില്‍ ഡി​വൈ​ഡ​റു​ക​ള്‍ സ്ഥാ​പി​ച്ചു.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും തൊ​ണ്ട​യാ​ട് ജം​ഗ്‌​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പാ​ണ് ട്രാ​ഫി​ക്ക് പോലീ​സ് നാ​ല് ഡി​വൈ​ഡ​റു​ക​ള്‍ സ്ഥാ​പി​ച്ച​ത്. സി​ഗ്ന​ല്‍ മ​റി​ക​ട​ക്കാ​ൻ അ​മി​ത വേ​ഗ​ത്തില്‍ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​ത് ഇ​വി​ടെ പ​തി​വാ​ണ്.
ജൂ​ലൈ 26-ന് ​സ്വ​കാ​ര്യ ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​താ​ണ് അ​വ​സാ​ന​ത്തെ സംഭവം. അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​റടക്കം 29 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റിരുന്നു.
ഡി​വൈ​ഡ​റു​ക​ള്‍ സ്ഥാ​പി​ച്ച ന​ട​പ​ടി സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് സ​മീ​പ​ത്തെ ക​ട​യു​ട​മ​ക​ള്‍ പ​റ​ഞ്ഞു.
ന​ഗ​ര​ത്തി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളാ​ണ് സി​റ്റി ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളി​ലും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​യി​ട​ങ്ങ​ളി​ലും പരിശോധന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.