ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ആ​നു​കൂ​ല്യം
Monday, August 19, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ആ​നു​കൂ​ല്യം ന​ല്‍​കു​ന്നു.
ര​ണ്ടോ അ​തി​ല​ധി​ക​മോ പ​ശു​ക്ക​ളെ വ​ള​ര്‍​ത്തി ക്ഷീ​ര ക​ര്‍​ഷ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ പ്ര​തി​ദി​നം 10 ലി​റ്റ​റി​ല്‍ കു​റ​യാ​തെ പാ​ല്‍ ന​ല്‍​കു​ന്നവ​ര്‍​ക്ക് 100 തൊ​ഴി​ല്‍​ദി​നങ്ങൾ ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി.
271 രൂ​പ നി​ര​ക്കി​ൽ ഒ​രു സാ​മ്പ​ത്തി​ക വ​ര്‍​ഷം പ​ര​മാ​വ​ധി 27100 രൂ​പ ല​ഭി​ക്കും. ഇ​തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 4065000രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ല്‍ കാ​ര്‍​ഡി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍ ര​ണ്ട് പ​ശു​ക്ക​ളു​ടെ ഇ​ന്‍​ഷ്വറ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ക്ഷീ​ര ക​ര്‍​ഷ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ പാ​സ്ബു​ക്ക്, ആ​ധാ​ര്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക്, ര​ണ്ട് ഫോ​ട്ടോ എ​ന്നി​വ ഹാ​ജ​രാ​ക്കണം. വിശദ‍ വി​വ​ര​ങ്ങ​ള്‍​ക്ക് ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ ഓ​ഫീ​സുമായി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.