ചു​ര​ത്തി​ല്‍ അ​പ​ക​ടം; ഗ​താ​ഗ​തം സ്തം​ഭി​ച്ചു
Tuesday, August 20, 2019 12:17 AM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ ഒ​മ്പ​താം വ​ള​വി​നു താ​ഴെ ചു​ര മി​റ​ങ്ങി​വ​രു​ക​യാ​യി​രു​ന്ന കാ​റി​നു പി​ന്നി​ല്‍ ലോ​റി​യി​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ലോ​റി​ക്ക​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി പൂ​ര്‍​ണ്ണ​മാ​യും ത​ക​ര്‍​ന്നു. കാ​റി​ലു​ണ്ടാ​യി​ര​ന്ന യാ​ത്ര​ക്കാ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
ഇ​തോ​ടെ ചു​ര​ത്തി​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ഗ​താ​ഗ​തം പൂ​ര്‍​ണ്ണ​മാ​യി സ്തം​ഭി​ച്ചു. രാ​വി​ലെ ഒ​ന്പ​തി​നാ​ണ് സം​ഭ​വം. ചു​രം സു​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും താ​മ​ര​ശേ​രി ട്രാ​ഫി​ക് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. അ​ടി​വാ​ര​ത്തു​നി​ന്നും ക്രെ​യി​നെ​ത്തി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റി 10.30തോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.