പ്ര​ള​യം: തി​രു​വ​മ്പാ​ടി​യി​ല്‍​ നി​ര്‍​മി​ക്കാ​നി​രു​ന്ന സ്റ്റേ​ഡി​യം മാ​മ്പ​റ്റ​യി​ലേ​ക്ക്
Tuesday, August 20, 2019 12:19 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യി​ല്‍ നി​ര്‍​മി​ക്കാ​നി​രു​ന്ന അ​ന്താ​രാ​ഷ്‌്ട്ര നി​ല​വാ​ര​മു​ള്ള സ്റ്റേ​ഡി​യം മാ​മ്പ​റ്റ​യി​ലേ​ക്ക് മാ​റ്റി​യേ​ക്കും. മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള മാ​മ്പ​റ്റ​യി​ലെ ആ​റേ​ക്ക​ര്‍ ഉ​യ​ര്‍​ന്ന ഭൂ​മി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ത​ത്വ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​താ​യി അ​റി​യു​ന്നു.
തി​രു​വ​മ്പാ​ടി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലാ​ണ് നേ​ര​ത്തെ സ്റ്റേ​ഡി​യം നി​ര്‍​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. 6.9 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്. പ്ര​ള​യ​ഭീ​ഷ​ണി മൂ​ല​മാ​ണ് സ്റ്റേ​ഡി​യം നി​ര്‍​മാ​ണം സ്ഥ​ലം മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​വും ഇ​വി​ടെ വ​ള്ളം ക​യ​റി​യി​രു​ന്നു.
എ​ല്ലാം വ​ര്‍​ഷ​വും വെ​ള്ളം ക​യ​റി​യാ​ല്‍ സി​ന്ത​റ്റി​ക് ട്രാ​ക്ക് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന അ​ഭി​പ്രാ​യം വി​ദ​ഗ്ധ​ര്‍ ഉന്ന​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. 200 മീ​റ്റ​ര്‍ സി​ന്ത​റ്റി​ക് ട്രാ​ക്ക്, ഫു​ട്‌​ബോ​ളി​നാ​യി പു​ല്‍​മൈ​താ​നം, ആ​ധു​നി​ക രീ​തി​യി​ലു​ള്ള ജിം​നേ​ഷ്യം,ജം​പിം​ഗ് പി​റ്റു​ക​ള്‍ , ഗാ​ല​റി എ​ന്നി​വ​യാ​ണ് നി​ര്‍​മി​ക്കു​ക.