ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി; ജി​ല്ല​യി​ല്‍ 3000 ശോ​ഭാ​യാ​ത്ര​ക​ള്‍
Wednesday, August 21, 2019 12:32 AM IST
കോ​ഴി​ക്കോ​ട്: ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 23 ന് ​ന​ട​ക്കു​ന്ന ശോ​ഭാ​യാ​ത്ര​ക​ള്‍​ക്ക് ജി​ല്ല​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. അ​തി​രു​ക​ളി​ല്ലാ​ത്ത സൗ​ഹൃ​ദം, മ​തി​ലു​ക​ളി​ല്ലാ​ത്ത മ​ന​സ് എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് ഈ ​വ​ര്‍​ഷം ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ണ് പ്ര​ച​ാര​ണ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.
ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 3000 ശോ​ഭാ​യാ​ത്ര​ക​ള്‍ ന​ട​ക്കും. പ്രാ​ദേ​ശി​ക ശോ​ഭാ​യാ​ത്ര​ക​ള്‍ ഉ​ച്ച​യ്ക്ക് ശേ​ഷം 3.30ന് ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്‍ സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി വൈ​കീ​ട്ട് 5.30 ഓ​ടെ ക്ഷേ​ത്ര​ങ്ങ​ള്‍, ആ​ദ്ധ്യാ​ത്മി​ക കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​മാ​പി​യ്ക്കും. തു​ട​ര്‍​ന്ന് പ്ര​സാ​ദ​വി​ത​ര​ണ​വും ന​ട​ത്തും.
സാ​മൂ​ഹി​ക സാം​സ്‌​ക്കാ​രി​ക അ​ദ്ധ്യാ​ത്മി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍, ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന, മേ​ഖ​ലാ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍, സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ശോ​ഭാ​യാ​ത്ര​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.
ബാ​ല​ഗോ​കു​ലം കോ​ഴി​ക്കോ​ട് മ​ഹാ​ന​ഗ​ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 23 ന് ​രാ​വി​ലെ അ​ഞ്ചി​ന് ഭ​ജ​ന​ര​ഥ​ങ്ങ​ള്‍ ന​ഗ​ര​പ്ര​ദ​ക്ഷി​ണം ചെ​യ്യും. തു​ട​ര്‍​ന്ന് ബാ​ല​സ​ദ​നം, വൃ​ദ്ധ​സ​ദ​നം - വെ​ള്ളി​മാ​ട്കു​ന്ന്, സേ​വാ​ഭാ​ര​തി ബാ​ലി​കാ​സ​ദ​നം - ചെ​റു​വ​റ്റ, ബാ​ല​സ​ദ​നം - കോ​ട്ടൂ​ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​സാ​ദ​വി​ത​ര​ണം ന​ട​ത്തി ബാ​ല​ദി​ന​സ​ന്ദേ​ശം ന​ല്‍​കും.
കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തെ അ​മ്പാ​ടി​യാ​ക്കി മാ​റ്റു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ബാ​ലി​കാ​ബാ​ല​ന്‍​മാ​ര്‍ കൃ​ഷ്ണ​വേ​ഷ​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്ന മ​ഹാ​ശോ​ഭാ​യാ​ത്ര ഉ​ച്ച​യ്ക്ക് ശേ​ഷം 3.30ന് ​ശ്രീ​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ക്കും. പ​റ​മ്പി​ല്‍​ബ​സാ​ര്‍, വെ​ള്ളി​പ​റ​മ്പ്, കോ​വൂ​ര്‍, പെ​രു​മ​ണ്ണ, പാ​ലാ​ഴി, കു​ന്ന​ത്തു​പാ​ലം, പ​ന്തീ​രാ​ങ്കാ​വ്, രാ​മ​നാ​ട്ടു​ക​ര, ഫ​റോ​ക്ക്, ചെ​റു​വ​ണ്ണൂ​ര്‍, ക​ട​ലു​ണ്ടി, ബേ​പ്പൂ​ര്‍, അ​രീ​ക്കാ​ട്, ചെ​റു​കു​ളം, വേ​ങ്ങേ​രി, ക​ക്കോ​ടി, എ​ര​ഞ്ഞി​ക്ക​ല്‍, പാ​റോ​പ്പ​ടി, മ​ലാ​പ്പ​റ​മ്പ്, ചെ​ല​വൂ​ര്‍, കു​രു​വ​ട്ടൂ​ര്‍, ബാ​ലു​ശേരി, കാ​ക്കൂ​ര്‍. ചേ​ള​ന്നൂ​ര്‍. കോ​ക്ക​ല്ലൂ​ര്‍, ന​ന്മ​ണ്ട, ഉ​ള്ളി​യേ​രി, അ​ത്തോ​ളി, എ​ക​രൂ​ല്‍, താ​മ​ര​ശേരി, മു​ക്കം, ഓ​മ​ശേ​രി, കു​ന്നമം​ഗ​ലം, ന​രി​ക്കു​നി, മ​ട​വൂ​ര്‍, ചാ​ത്ത​മം​ഗ​ലം, വ​ട​ക​ര, കൊ​യി​ലാ​ണ്ടി, നാ​ദാ​പു​രം, പേ​രാ​മ്പ്ര, കു​റ്റ്യാ​ടി, വ​ള​യം, ലോ​ക​നാ​ര്‍​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന മ​ഹാ​ശോ​ഭാ​യാ​ത്ര​ക​ള്‍ ന​ട​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ടി.​പി. രാ​ജ​ന്‍, എം. ​സ​ത്യ​ന്‍, പി.​എം. ശ്രീ​ധ​ര​ന്‍, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.