അ​ടി​യ​ന്തര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം
Wednesday, August 21, 2019 12:32 AM IST
കോ​ഴി​ക്കോ​ട്: എം​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ചു പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ റാ​വു ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
ക​ള​ക്‌ടറേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന എം​പി ലാ​ഡ്സ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദ്ദേ​ശം.
വ​ട​ക​ര മു​ന്‍ എം​പി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​ന്‍ എ​ന്നി​വ​രു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ല​വി​ല്‍ ന​ട​ക്കു​ന്ന 207 പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി​യാ​ണ് യോ​ഗം വി​ല​യി​രു​ത്തി​യ​ത്.
പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ച് ബി​ല്ലു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി സ​മ​ര്‍​പ്പി​ക്കാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു, എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സി. ​ബി​ജു, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ. ​രാ​ജ​ന്‍, ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എം.​പി. അ​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ​ത​ല വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.