ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള കാ​ലി​ത്തീ​റ്റ വി​ത​ര​ണ​ം തുടങ്ങി
Wednesday, August 21, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: പ്ര​ള​യ​ക്കെ​ടു​തി അ​തി​ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള കാ​ലി​ത്തീ​റ്റ വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​രു​പ്പി​ൽ പി.​ടി.​എ. റ​ഹീം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന 50 ക​ർ​ഷ​ക​ർ​ക്ക് കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്. ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​എം.​പി. സാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ര​മേ​ശ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​സാ​ദ്, ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​നീ​നാ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ഇ​സ്മ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഗോ​വൻ നി​ർ​മി​ത
മ​ദ്യം പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: എ​ക്സൈ​സ് റേഞ്ചും റെ​യി​ൽ​വേ ഫോ​ഴ്സും കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷനി​ൽ ന​ട​ത്തി​യ സം​യു​ക്ത​ ‌പ​രി​ശോ​ധ​ന‍​യി​ൽ ഗോ​വ​ൻ നി​ർ​മിത വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി.
സ്റ്റേ​ഷ​നി​ലെ​ത്തി​യ കോ​യ​ന്പ​ത്തൂ​ർ ഇ​ന്‍റ​ർസി​റ്റി എ​ക്സ്പ്ര​സി​ലെ ജ​ന​റ​ൽ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ൽ 24 കു​പ്പി​ (18ലി​റ്റ​ർ) ഗോ​വ​ൻ വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്.