പ​ര​സ്യ​ബോ​ർ​ഡു​ക​ളു​ടെ മ​റ​വി​ൽ ത​ട്ടി​പ്പ്: ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ ബ​ഹ​ളം
Wednesday, August 21, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: ബ​സ് വെ​യ്റ്റി​ംഗ് ഷെ​ഡു​ക​ളി​ൽ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് ഭ​ര​ണ​ക​ക്ഷി​യി​ലെ യു​വ​ജ​ന സം​ഘ​ട​ന​യു​ടെ ജി​ല്ലാ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യെ ക​ബ​ളി​പ്പി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ-​പ്ര​തി​പ​ക്ഷ വാ​ക്പോ​ര്.
അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ പാ​ലി​ക്കാ​തെ ശോ​ച്യാ​വ​സ്ഥ​യി​ലാ​യ ഷെ​ഡു​ക​ളി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പ​ര​സ്യ​ങ്ങ​ൾ സ്ഥാ​പി​ച്ച് ക​രാ​റെ​ടു​ത്ത ‘ഒ-​റ്റു’ എ​ന്ന ക​മ്പ​നി പ​ണ​മു​ണ്ടാ​ക്കു​ക​യാ​ണെ​ന്ന കാ​ര്യം കോ​ൺ​ഗ്ര​സി​ലെ വി​ദ്യ ബാ​ല കൃ​ഷ്ണ​നാ​ണ് ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്. പ​ര​സ്യ​ക​ന്പ​നി​യു​ടെ ആ​ളു​ക​ൾ ന​ഗ​ര​സ​ഭ​യെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ​താ​യി വി​ദ്യാ ബാ​ല​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു.​
ഏ​റെ കൊ​ട്ടി ഘോ​ഷി​ച്ച് ആ​രം​ഭി​ച്ച ആ​ധു​നി​ക ബ​സ് വെ​യി​റ്റി​ംഗ് ഷെ​ഡു​ക​ളു​ടെ ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് അ​ഞ്ച് കൊ​ല്ല​മാ​യി​ട്ടും പു​തു​ക്കാ​ത്ത കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ മേ​യ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ബ​ഹ​ളം അ​വ​സാ​നി​ച്ച​ത്. 2008 കാ​ല​ത്ത് ന​ഗ​ര​ത്തി​ൽ ആ​ധു​നി​ക ലൈ​റ്റും എ​ഫ്എം റേ​ഡി​യോ​യും വൈ​ഫൈ സം​വി​ധാ​ന​വു​മൊ​ക്കെ​യാ​യി ബി​ഒ​ടി മാ​തൃ​ക​യി​ൽ സ്ഥാ​പി​ച്ച 34 ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളു​ടെ ക​രാ​ർ പു​തു​ക്കാ​ൻ 2014ൽ ​കൗ​ൺ​സി​ലി​ൽ അ​ജ​ണ്ട വ​ന്നി​ട്ടും ഒ​ന്നും ന​ട​ന്നി​ല്ലെ​ന്നും ഫ​യ​ൽ നി​യ​മോ​പ​ദേ​ശ​ത്തി​ന​യ​ച്ചു​വെ​ന്ന പേ​ര് പ​റ​ഞ്ഞ് മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു വെ​ന്നും ഫ​യ​ലി​ൽ മൊ​ത്തം ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.