എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ള​യ ദു​രി​താ​ശ്വാ​സ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി
Wednesday, August 21, 2019 12:34 AM IST
താ​മ​ര​ശേ​രി: കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും കു​ടം​ബ​ശ്രീ, രാ​ഷാ​ട്രീ​യ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് കൊ​ടു​വ​ള്ളി​യി​ല്‍ മു​ഖ്യ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി.
വ്യാ​പാ​രി​ക​ളി​ല്‍ നി​ന്നും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് ഫ​ണ്ട് സ്വ​രൂ​പി​ച്ച​ത്. കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ബു, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സി.​പി. നാ​സ​ര്‍​കോ​യ​ത​ങ്ങ​ള്‍, കാ​രാ​ട്ട് ഫ​സ​ല്‍, യു.​കെ. അ​ബൂ​ബ​ക്ക​ര്‍, കെ. ​സു​ബൈ​ദ, ഒ. ​നി​ഷി​ത, അ​നി​താ അ​രീ​ക്കോ​ട്ടി​ല്‍, സ​ലീ​ന, ഇ.​സി. മു​ഹ​മ്മ​ദ്, എം.​പി. ഷം​സു​ദ്ദീ​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ വി​മ​ല, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഗീ​താ​കു​മാ​രി കൊ​ടു​വ​ള്ളി സ​ര്‍​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഒ.​പി. റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യാ​ണ് ധ​ന​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.