എ​ളേ​റ്റി​ല്‍ എം​ജെ​എ​ച്ച്എ​സ്എ​സും ച​ക്കാ​ല​ക്ക​ല്‍ എ​ച്ച്എ​സ്എ​സും ജേ​താ​ക്ക​ള്‍
Wednesday, August 21, 2019 12:34 AM IST
താ​മ​ര​ശേ​രി: ജി​ല്ലാ വ​ടം വ​ലി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ളേ​റ്റി​ല്‍ എം​ജെ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ജൂ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 540 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ എ​ളേ​റ്റി​ല്‍ എം​ജെ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളും 560 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ ച​ക്കാ​ല​ക്ക​ല്‍ എ​ച്ച്എ​സ്എ​സ് മ​ട​വൂ​രും ജേ​താ​ക്ക​ളാ​യി.
മി​ക്‌​സ​ഡ് വി​ഭാ​ഗ​ത്തി​ല്‍ കൊ​ടു​വ​ള്ളി ഗ​വ. കോ​ള​ജ് ജേ​താ​ക്ക​ളാ​യി. സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ പി.​ടി. ഷാ​ജി ജേ​താ​ക്ക​ള്‍​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. പി.​ടി. അ​ബ്ദു​ല്‍ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഖ്, പി. ​ഷ​ഫീ​ഖ്, കെ.​അ​ബ്ദു​ല്‍ മു​ജീ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.