ദു​രി​താ​ശ്വാ​സ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Wednesday, August 21, 2019 12:34 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ജ​ന​മൈ​ത്രി പോ​ലീ​സും തി​രു​വ​മ്പാ​ടി സ​ദ​യം സ​ഹാ​യ കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് മു​ത്ത​പ്പ​ൻ​പു​ഴ​യി​ലെ പ്ര​ള​യ ദു​രി​ത​മേ​ഖ​ല​യി​ൽ സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മു​ത്ത​ൻ​പ്പ​ൻ​പു​ഴ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി അ​ബ്ദു​ൾ ഖാ​ദ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ടോ​മി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​മ്പാ​ടി ഐ​പി ഒ​ഫി​സ​ർ ഷാ​ജു ജോ​സ​ഫ്, സ​ബ്‌ ഇ​ൻ​സ്പെ​ക്ട​ർ ജോ​യ് തോ​മ​സ്, ജ​ന​മൈ​ത്രി പോ​ലീ​സ് ചാ​ർ​ജ് ജി​നേ​ഷ് കു​ര്യ​ൻ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ലൈ​ജു, ശാ​ഫി ക​രി​മ്പി​ലി​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹൃ​ദ​യം കൂ​ട്ടാ​യ്മ​യു​ടെ അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ ചാ​ലി​ൽ, അ​ഷ്റ​ഫ് കൂ​ളി​പോ​യി​ൽ, ഫാ​സി​ൽ തി​രു​വ​മ്പാ​ടി, ഷു​ക്കൂ​ർ, അ​സൈ​ൻ ഓ​മ​ശേരി, ഹ​ബീ​ബി ജ​ന​മൈ​ത്രി പോ​ലീ​സി​ലെ ദി​നേ​ശ്. ജെ​സി മാ​ത്യു സി​പി​ഒ വി​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

സ്‌​പെ​ഷല്‍ സ​മ്മ​റി റി​വി​ഷ​ന്‍

താ​മ​ര​ശേ​രി: 2019- 2020 വ​ര്‍​ഷ​ത്തെ സ്‌​പെ​ഷല്‍ സ​മ്മ​റി റി​വി​ഷ​ന്‍റെ ഭാ​ഗ​മാ​യി നി​യോ​ജ​ക മ​ണ്ഡല അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ഷ്ടീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം 22ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് താ​മ​ര​ശേ​രി ത​ഹ​സി​ല്‍ദാ​രു​ടെ ചേ​മ്പ​റി​ല്‍ ചേ​രും. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ളോ പ്ര​തി​നി​ധി​ക​ളോ പ​ങ്കെ​ടു​ക്കണം.