ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി, നി​യ​മം ലം​ഘി​ച്ച​വ​രി​ൽ നി​ന്നു പി​ഴ ഈ​ടാ​ക്കി
Wednesday, August 21, 2019 12:34 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി​യി​ലെ ബേ​ക്ക​റി​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം, കേ​ന്ദ്ര പു​ക​യി​ല വി​രു​ദ്ധ നി​യ​മം എ​ന്നി​വ​യു​ടെ ലം​ഘ​നം ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും 10200 രൂ​പ ഫൈ​ൻ ഈ​ടാ​ക്കി.
മ​ലി​ന ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യ സ്ഥാ​പ​നം അ​ട​ച്ചു പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. കൂ​ട​ര​ഞ്ഞി ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​ൺ​സ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണിയ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ജി​തേ​ഷ്, ജെ​സ്റ്റി ജോ​സ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ങ്ങ​ൾ​ക്ക് ഗ്രേ​ഡിം​ഗ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും, പ​രി​ശോ​ധ​ന​ക​ൾ ശാ​സ്ത്രീ​യം ആ​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്രി​യ അ​റി​യി​ച്ചു.