കാരശേരി പൈ​ക്കാ​ട​ൻ മ​ല​യി​ലേ​ത് സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം ത​ന്നെ
Thursday, August 22, 2019 12:24 AM IST
മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​ക്കാ​ട് പൈ​ക്കാ​ട​ൻ മ​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം ത​ന്നെ​യാ​ണെ​ന്ന് വി​ദ​ഗ്ധ​സം​ഘം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോർ​ട്ട് ന​ൽ​കി. സി​ഡ​ബ്ല്യു​ആ​ർ​ഡി​എം സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണ് സം​ര​ക്ഷ​ണ വി​ഭാ​ഗം, ജി​യോ​ള​ജി വ​കു​പ്പ് എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടാ​ണ് ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച​ത്.
ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് ഇ​ബ്രാ​ഹിം കു​ഞ്ഞ്, അ​സി. ജി​യോ​ള​ജി​സ്റ്റ് പി.​സി. ര​ശ്മി, ജി​ല്ല മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീസ​ർ ടി.​പി. ആ​യി​ഷ, സി​ഡ​ബ്ല്യു​ആ​ർ​ഡി​എം ടെ​ക്നി​ക്ക​ൽ ഓ​ഫി​സ​ർ അ​ജേ​ഷ് എ​ൻ പി​ള്ള, താ​മ​ര​ശേ​രി മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഷ​ബീ​ന, പി. ​അ​നി​ൽ കു​മാ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
പ്ര​ദേ​ശ​ത്ത് സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും പ്ര​തി​ഭാ​സം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത​മ​ഴ ഉ​ണ്ടാ​വു​ന്ന സ​മ​യ​ത്ത് സ​മീ​പ വാ​സി​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ​മെ​ന്നും റി​പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. തോ​ട്ടു​മു​ക്കം സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ കൊ​ല്ലേ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് അ​ഞ്ച് ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഭാ​സ​മു​ണ്ടാ​യ​ത്.
ഇ​പ്പോ​ൾ ഒ​ന്നാ​യി ചു​രു​ങ്ങി വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് തോ​ട്ടു​മു​ക്കം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്കും ബ​ന്ധു വീ​ട്ടു​ക​ളി​ലേ​ക്കും 12 കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു.
ഇ​വ​ർ വീ​ടു​ക​ളി​ലേ​ക്ക് ത​ന്നെ തി​രി​ച്ച് പോ​യി. എ​ന്നാ​ൽ വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ റി​പ്പോർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​വ​ർ പ​രി​ഭ്രാ​ന്ത​രാ​യി​ട്ടു​ണ്ട്. മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് മ​ണ​ലും ചീ​ടി​യും ഉ​ൾ​പ്പെ​ടെ പൊ​ങ്ങി വ​രു​ന്ന അ​വ​സ്ഥ​യാ​ണ് സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം.
ഇ​ത് ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. പൈ​ക്കാ​ട​ൻ മ​ല​യി​ൽ നി​ന്ന് നേ​ര​ത്തെ നി​ര​വ​ധി മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി​യി​രു​ന്നു. ഈ ​മ​ര​ക്കു​റ്റി​ക​ൾ ദ്ര​വി​ച്ച് ജ​ലം മ​ണ്ണി​ലേ​ക്കി​റ​ങ്ങി​യ​താ​ണ് പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.
ക​ഴി​ഞ്ഞ വ​ർ​ഷം മു​ക​ളി​ൽ ര​ണ്ട് ത​വ​ണ ചെ​റി​യ തോ​തി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സം​ഭ​വി​ച്ച​തി​നാ​ൽ മ​ണ്ണി​ന് ഇ​ള​ക്കം പ​റ്റി പാ​റ​ക​ൾ​ക്ക് സ്ഥാ​ന​ച​ല​നം സം​ഭ​വി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. നൂ​റ് മീ​റ്റ​ർ അ​ക​ലെ​യാ​യി വ​ൻ ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തും പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണ​മാ​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ​മീ​പ പ്ര​ദേ​ശ​മാ​യ പാ​റ​ത്തോ​ട് മേ​ഖ​ല​യി​ൽ പ​തി​നേ​ഴോ​ളം ക്വാ​റി​ക​ളു​മു​ണ്ട്. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ക​മ്പ​നം മ​ണ്ണി​ന്‍റെ​യും പാ​റ​ക​ളു​ടെ​യും സന്തു​ലി​താവ​സ്ഥ​യി​ലു​ണ്ടാ​ക്കി​യ മാ​റ്റ​ങ്ങ​ളാ​ണോ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും സം​ഘം പ​രി​ശോ​ധി​ച്ചി​രു​ന്നു.
വെ​ട്ടു​ക​ല്ലു​ക​ൾ​ക്ക് അ​ടി​ഭാ​ഗ​ത്താ​യി കാ​ണ​പ്പെ​ടു​ന്ന ക​ളി​മ​ണ്ണി​ൽ നി​ന്ന് വെ​ള്ളം താ​ഴോ​ട്ട് ഇ​റ​ക്കു​ന്ന​തി​നു​ള്ള ത​ട​സം മു​ക​ൾ ഭാ​ഗ​ത്തേ​ക്ക് ന​ൽ​കു​ന്ന സ​മ്മ​ർ​ദ​മാ​ണ് സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സ​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.