മാ​ധ​വ് ഗാ​ഡ്ഗി​ൽ അ​ഞ്ചി​ന് വയനാട്ടിൽ
Thursday, August 22, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കൂ​ട്ടാ​യ്മ​യി​ൽ പരിസ്ഥിതി ശാ​സ്ത്ര​ജ്ഞ​ൻ പ്ര​ഫ. മാ​ധ​വ് ഗാ​ഡ്ഗി​ൽ പ​ങ്കെ​ടു​ക്കും. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ക​ൽ​പ്പ​റ്റ ല​ളി​ത് മ​ഹ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ച്ച​ കഴിഞ്ഞ് 1.30 മു​ത​ലാണ് പ​രി​പാ​ടി.
ഡോ. ​വി.​എ​സ്. വി​ജ​യ​ൻ, ഡോ.​ടി.​വി. സ​ജീ​വ്, ഹ​രീ​ഷ് വാ​സു​ദേ​വ്, വി​നോ​ദ് പ​യ്യ​ട തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ക്കും. പി. ​ചാ​ത്തു​ക്കു​ട്ടി ചെ​യ​ർ​മാ​നും എ​ൻ. ബാ​ദു​ഷ ക​ണ്‍​വീ​ന​റു​മാ​യി സ്വാ​ഗ​തസം​ഘം രൂ​പീ​ക​രി​ച്ചു.
വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ൽ, ബ​ഷീ​ർ ആ​ന​ന്ദ് ജോ​ണ്‍, പി.​സി. സു​രേ​ഷ്, സ​ണ്ണി ജോ​സ​ഫ്, ബാ​ല സു​ബ്ര​മ​ണ്യ​ൻ, തോ​മ​സ് അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.