കോ​ഴി​ക്കോ​ട് ചാ​മ്പ്യൻ
Thursday, August 22, 2019 12:24 AM IST
കോ​ട​ഞ്ചേ​രി: കൊ​ല്ല​ത്ത് ന​ട​ന്ന സം​സ്ഥാ​ന ഹാ​ൻ​ഡ്‌​ബോ​ൾ വെ​റ്റ​റ​ൻ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ൽ ആ​റി​നെ​തി​രേ ഒ​ൻ​പ​ത് ഗോ​ളു​ക​ൾ​ക്ക് തി​രു​വ​ന​ത​പു​ര​ത്തെ തോ​ൽ​പ്പി​ച്ചു.
കോ​ഴി​ക്കോ​ടിനു വേ​ണ്ടി മു​ൻ ദേ​ശീ​യ താ​രം റോ​ബ​ർ​ട്ട് അ​റ​യ്ക്ക​ൽ, മെ​ൽ​ബി മാ​ത്യു, ലി​ഷോ അ​ഗ​സ്റ്റി​ൻ, സോ​ണി കു​ന്ന​ത്ത് എ​ന്നി​വ​ർ ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി ഷി​ജി വാ​വ​ലു​കു​ന്നേ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​ഴി​ക്കോ​ട് ടീ​മി​ലെ ഒ​ൻ​പ​ത് ക​ളി​ക്കാ​രും കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​ണ്. കേ​ര​ള​ത്തി​ലെ മു​ൻ ദേ​ശീ​യ സം​സ്ഥാ​ന താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഹോം ​ടീം ആ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്.