വൈദ്യുതി നിലച്ചു; രോ​ഗി​ക​ൾ വ​ല​ഞ്ഞ​ത് നാ​ലു മ​ണി​ക്കൂ​ർ
Thursday, August 22, 2019 12:26 AM IST
കോ​ഴി​ക്കോ​ട് : മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വൈ​ദ്യു​തി നി​ല​ച്ച​തോ​ടെ നാ​ല് മ​ണി​ക്കൂ​റോ​ളം രോ​ഗി​ക​ളും കൂ​ട്ടി​രു​പ്പു​കാ​രും ദു​രി​ത​ത്തി​ലാ​യി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് വൈ​ദ്യു​തി നി​ല​ച്ച​ത്. പെ​ട്ട​ന്ന് വൈ​ദ്യു​തി മു​ട​ങ്ങി​യ​പ്പോ​ൾ നി​ര​വ​ധി പേ​ർ ലി​ഫ്റ്റു​ക​ളി​ൽ കു​ടു​ങ്ങി. കാ​ൻ​സ​ർ വാ​ർ​ഡു​ക​ളി​ലും ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ലു​മാ​ണ് വൈ​ദ്യു​തി നി​ല​ച്ച​ത്. ഇ​വി​ടെ ജ​ന​റേ​റ്റ​ർ ഇ​ല്ലാ​ത്ത​തി​നാ​ൾ രോ​ഗി​ക​ൾ കൂ​ടു​ത​ൽ ഇ​രു​ട്ടി​ലാ​യി. ബാ​ക്കി ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​റേ​റ്റ​റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ഏ​റെ വൈ​കി. ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ര​മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്തു. വൈ​ദ്യു​തി നി​ല​ച്ചാ​ൽ ഉ​ട​ൻ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​താ​ണ് ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ വൈ​കി​യ​ത്.വൈ​ദ്യു​തി ത​ക​രാ​റി​നെ തു​ട‌​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ ലാ​ബോ​റ​ട്ടി പ്ര​വ​ർ​ത്ത​നം മ​ണി​ക്കൂ​റു​ക​ളോ​ള​ം് സ്തം​ഭി​ച്ചു. ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് ക​റ​ണ്ട് വ​രു​ന്ന​തു​വ​രെ ലാ​ബും സ്കാ​നിം​ഗ് വി​ഭാ​ഗ​വും പ്ര​വ​ർ​ത്തി​ച്ചി​ല്ല.
അ​തേ സ​മ​യം ഫ്യൂ​സ് ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഒ​രു ലൈ​നി​ലൂ​ടെ​യു​ള്ള വൈ​ദ്യു​തി കി​ട്ടാ​തെ വ​ന്ന​താ​ണ് ല​ബോ​റ​ട്ട​റി​യി​ൽ വൈ​ദ്യു​തി മുടങ്ങിയതിനു കാര ണമെ ന്നും താ​ൻ പു​തി​യ ആ​ളാ​യ​തി​നാ​ൽ കോ​ള​ജി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ലെ ഇ​ല​ക്ട്രീ​ഷ​ന്‍റെ വാ​ദം.