കൂ​ട​ത്താ​യി​യിലെ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​യ്ക്കെ​തി​രേ ജ​ന​കീ​യ കൂ​ട്ടാ​യ്മ
Thursday, August 22, 2019 12:26 AM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യി​യി​ല്‍ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ക​ഞ്ചാ​വി​ന്‍റെ​യും മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും വി​ല്‍​പ്പ​ന​യ്ക്കെ​തി​രേ പൊ​തു​ജ​ന കൂ​ട്ടാ​യ്മ​യു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം. ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ഒ​റ്റ​പ്പെ​ട്ടും പോ​ലീ​സ്, എ​ക്‌​സൈ​സ് അ​ധി​കാ​രി​ക​ളെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കൂ​ട​ത്താ​യി​ലെ പൊ​തു​ജ​ന കൂ​ട്ടാ​യ്മ പ്ര​ക​ട​നം ന​ട​ത്തി.
തു​ട​ര്‍​ന്ന് കൂ​ട​ത്താ​യ് അ​ങ്ങാ​ടി​യി​ല്‍​ചേ​ര്‍​ന്ന യോ​ഗം വാ​ര്‍​ഡ് മെ​ംബര്‍ കെ.​പി. കു​ഞ്ഞ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ. ​ക​രു​ണാ​ക​ര​ന്‍,സി.​കെ. ആ​ലി​ക്കു​ട്ടി, വി. ​ദേ​വ​ദാ​സ​ന്‍ സി.​കെ. കു​ട്ടി​ഹ​സ​ന്‍, കെ.​കെ. മു​ജീ​ബ്, പി.​കെ. രാ​മ​ന്‍​കു​ട്ടി മാ​സ്റ്റ​ര്‍, പി.​കെ. മോ​യി, പി.​പി. ജു​ബൈ​ര്‍, വി.​എ​ന്‍. ശി​വ​ദാ​സ​ന്‍, പി.​കെ. സ​നി​ല്‍, ആ​ര്‍.​കെ. ഗ​ഫൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​പ​രി​പാ​ടി​യാ​യി പോ​ലീ​സ്, എ​ക്‌​സൈ​സ് വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത അ​ധി​കാ​രി​ക​ള്‍​ക്ക് ജ​ന​കീ​യ ഒ​പ്പ്‌​ശേ​ഖ​ര​ണം ന​ട​ത്തി പ​രാ​തി സ​മ​ര്‍​പ്പി​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ചു.