മാ​ഹി​മ​ദ്യ​വു​മാ​യി വി​ൽ​പ്പ​ന​ക്കാ​ര​ൻ എ​ക്സൈ​സ് പി​ടി​യി​ൽ
Thursday, August 22, 2019 12:26 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പു​തി​യാ​പ്പ സ്വ​ദേ​ശി വി​ജി​ത്ത് ലാ​ൽ (31) മാ​ഹി വി​ദേ​ശ മ​ദ്യ​വു​മാ​യി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻഡ് ആ​ന്‍റി നാ​ർ​കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ടർ പി. ​സ​ജി​ത്ത് കു​മാ​റും പാ​ർ​ട്ടി​യു​മാ​ണ് പി​ടി കൂ​ടി​യ​ത്. ഇ​യാ​ളിൽനി​ന്ന് 90 കു​പ്പി മ​ദ്യ​വും മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു.

കി​ണ​റു​ക​ൾ ശു​ചീ​ക​രി​ച്ചു

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​മ്പാ​ടി ഉ​ല്ലാ​സ് ന​ഗ​റി​ലെ കി​ണ​റു​ക​ൾ ശു​ചീ​ക​രി​ച്ചു.
പ്ര​ള​യ​ത്തി​ൽ ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റു​ക​ളും ജ​ലസ്രോത​സു​ക​ളും വാ​ർ​ഡ് മെം​ബ​ർ റം​ല ചോ​ല​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു. ഉ​ല്ലാ​സ് ന​ഗ​ർ കോ​ള​നി​യി​ലെയും ​കൊ​ള​ത്താ​റ്റി​ൽ കോ​ള​നി​യി​ലെ​യൂം 34 കി​ണ​റു​ക​ളാ​ണ് ശു​ചീ​ക​രി​ച്ച​ത്.