പ്ര​ള​യ​ത്തി​ൽ ക്ഷീ​ര​മേ​ഖ​ല​യി​ല്‍ 6.35 കോ​ടി​യുടെ ന​ഷ്ടം
Friday, August 23, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: ഓ​ഗ​സ്റ്റ് എ​ട്ടി​ന് ആ​രം​ഭി​ച്ച പ്ര​ള​യ​ത്തി​ല്‍ ജി​ല്ല​യി​ലെ ക്ഷീ​ര വി​ക​സ​ന​വ​കു​പ്പി​ന് 6.35 കോ​ടി​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. 21 പ​ശു​ക്ക​ള്‍, ഏ​ഴി​ന് കി​ടാ​രി​ക​ള്‍, 24 ക​ന്നു​കു​ട്ടി​ക​ള്‍ എ​ന്നി​വ ച​ത്തു. 165 കാ​ലി​ത്തൊ​ഴു​ത്തു​ക​ള്‍ പൂ​ര്‍​ണ​മാ​യും 722 എ​ണ്ണം ഭാ​ഗി​ക​മാ​യും ന​ശി​ച്ചു. ഇ​തോ​ടൊ​പ്പം ക്ഷീ​ര സം​ഘ​ങ്ങ​ളി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​ച്ച​തും കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ണ്ടാ​യ​തും ന​ഷ്ട​ത്തി​ന്റെ ആ​ക്കം കൂ​ട്ടി. 50 കി.​ഗ്രാ​മി​ന്‍റെ 11261 പാ​ക്ക് കാ​ലി​ത്തീ​റ്റ​യും 108345 കി​ഗ്രാം വൈ​ക്കോലും ന​ശി​ച്ചു.
242.5 ഹെ​ക്ട​ര്‍ തീ​റ്റ​പ്പു​ല്‍ കൃ​ഷി​യും പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു. ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലെ പാ​ല്‍ സം​ഭ​ര​ണ​ത്തി​ല്‍ 38.28 ല​ക്ഷ​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യി. ഉ​ത്പ്പാ​ദ​ന മേ​ഖ​ല​യി​ല്‍ ജീ​വ​നോ​പാ​ധി​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​ര്‍ ആ​ശ്ര​യി​ക്കു​ന്ന​ത് പ​ശു​വ​ള​ര്‍​ത്ത​ലാ​ണ്. ക​ന്നു​കാ​ലി സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ​രു​ടെ ആ​രോ​ഗ്യം നി​ല​നി​ര്‍​ത്തു​ന്ന​തി​നും പാ​ല്‍ സം​ഭ​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും, വി​വി​ധ സ്രോ​ത​സു​ക​ളി​ല്‍ നി​ന്നും വി​ഭ​വ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും, ജി​ല്ലാ​ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. പ്ര​ള​യ​ക്കെ​ടു​തി സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ ഡ​യ​റി ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് സെ​ല്‍ രൂ​പീ​ക​രി​ക്കു​ക​യും 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ള്‍ സെ​ന്‍ററു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.