പേ​രാ​മ്പ്ര​യി​ൽ പി​എ​സ് സി ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ
Friday, August 23, 2019 12:28 AM IST
പേ​രാ​മ്പ്ര: ജി​ല്ല​യി​ല്‍ ര​ണ്ടി​ട​ത്ത് പി​എ​സ് സി ​ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ തു​ട​ങ്ങു​ന്നു. കൊ​യി​ലാ​ണ്ടി ടൗ​ണ്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ലും പേ​രാ​മ്പ്ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​രി​യ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലു​മാ​ണ് സെ​ന്‍റ​റു​ക​ള്‍ തു​ട​ങ്ങു​ക.
ഓ​ണ്‍​ലൈ​ന്‍ വ​ഴി പി​എ​സ് സി​യു​ടെ അ​പേ​ക്ഷ​ക​ള്‍ അ​യ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ള്‍ ഇ​വി​ടെ ല​ഭ്യ​മാ​കും. നാ​ഷ​ണ​ല്‍ എം​പ്ലോ​യ്‌​മെ​ന്‍റ് സ​ര്‍​വ്വീ​സ് വ​കു​പ്പി​നെ​യാ​ണ് സെ​ന്‍റ​റു​ക​ള്‍ തു​ട​ങ്ങാ​ന്‍ പി​എ​സ് സി. ​ചു​മ​ത​ല ഏ​ല്‍​പ്പി​ച്ച​ത്. പേ​രാ​മ്പ്ര സെ​ന്‍റ​രി​ന്‍റെ​ര് ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11ന് ​മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കും.