നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്ന് കു​ഴി​ച്ചു മൂ​ടി​യ സം​ഭ​വം: പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ന്നി​ല്ല
Friday, August 23, 2019 12:30 AM IST
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ കൂ​ട്ട​ത്തോ​ടെ കൊ​ന്ന് റോ​ഡ​രി​കി​ൽ കു​ഴി​ച്ചു​മൂ​ടി​യ തെ​രു​വു​നാ​യ്ക്ക​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം മ​ഴ​മൂ​ലം ഇ​ന്ന​ലെ ന​ട​ന്നി​ല്ല. കൊ​ന്നൊ​ടു​ക്കി​യ നാ​യ്ക്ക​ളു​ടെ ജ​ഡ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ ലോ​റി​യി​ൽ കൂ​ട്ടി​യി​ട്ട് കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​കു​ക​യാ​യി​രു​ന്നു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ കൊ​ന്നൊ​ടു​ക്കി​യ നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ കു​ഴി​ച്ചു മൂ​ടി​യ ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി​യും ഏ​റെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.​ ജൂ​ലൈ 30നാ​ണ് സം​ഭ​വം.
ഇ​തി​നെ​തിരേ മൃ​ഗ​സ്നേ​ഹി​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ വെ​ട്ടി​ലാ​യ​ത്. മൃ​ഗ​സ്നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​ഡ​റേ​ഷ​ൻ​സ് ഓ​ഫ് ഇ​ൻ​ഡ്യ​ൻ ആ​നി​മ​ൽ പ്രൊ​ട്ട​ക്ഷ​ൻ​സ് (എ​ഫ്ഐ​എ​പി​ഒ)​യാ​ണ് ആ​ദ്യ​മാ​യി പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു വ​ന്ന​ത്. ഹ്യൂ​മ​ണ്‍ സൊ​സൈ​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ ഒൗ​ട്ട്റീ​ച്ച് കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യ സാ​ലി വ​ർ​മ്മ​യാ​ണ് ന​ഗ​ര​സ​ഭ​ക്കെ​തി​രെ മ​ഞ്ചേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. നാ​യ്ക്ക​ളെ നി​യ​മാ​നു​സൃ​ത​മ​ല്ല കൊ​ന്ന​ത് എ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
എ​ഴു​പ​തോ​ളം നാ​യ്ക്ക​ളെ ഇ​ത്ത​ര​ത്തി​ൽ കൊ​ന്നു​വെ​ന്നും ഇ​തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വ​ന്ധീ​ക​ര​ണം ന​ട​ത്തി​യ 15 നാ​യ്ക്ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.