മു​ക്കം,കാ​ര​ശേ​രി മേ​ഖ​ല​യി​ൽ ര​ണ്ട​ര കോ​ടി​യുടെ കൃഷി നാശം
Friday, August 23, 2019 12:31 AM IST
മു​ക്കം: ഉ​രു​ൾ​പൊ​ട്ട​ലി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും​പ്പെ​ട്ട് മു​ക്കം ന​ഗ​ര​സ​ഭ​യി​ലും, കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണു​ണ്ടാ​യ​ത്. മു​ക്ക​ത്തും കാ​ര​ശേ​രി​യി​ലും മാ​ത്ര​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ര​ണ്ട​ര കോ​ടി രൂ​പ​യു​ടെ കൃ​ഷി​ക​ൾ ന​ശി​ച്ച​താ​യാ​ണ് ക​ണ​ക്ക്.
മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ ത​ന്നെ ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​തെന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​ത് ഇ​നി​യും വ​ർ​ദ്ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. വാ​ഴ, ക​വു​ങ്ങു​ക​ൾ, നെ​ല്ല് റ​ബ്ബ​ർ, ജാ​തി , ക​പ്പ തു​ട​ങ്ങി​യ കൃ​ഷി​യാ​ണ് കൂ​ടു​ത​ലാ​യും ന​ശി​ച്ച​ത്. പൊ​റ്റ​ശേ​രി, ചേ​ന്ദ​മം​ഗ​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ​ലി​യ കൃ​ഷി നാ​ശം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ച്ചേ​രി, പു​ൽ​പ്പ​റ​മ്പ്, മ​ണാ​ശേ​രി, കാ​ഞ്ഞി​ര​മൂ​ഴി, വെ​ണ്ണേ​ക്കോ​ട്, ക​ല്ലു​രു​ട്ടി, മാ​മ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലും വ​ലി​യ തോ​തി​ൽ കൃ​ഷി ന​ശി​ച്ചു.
തോ​ട്ട​ത്തി​ൻ ക​ട​വി​ലാ​ണ് റ​ബർ മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​ച്ച​ത്. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ കൃ​ഷി നാ​ശം സം​ഭ​വി​ച്ചു. 16500 വാ​ഴ​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ന​ശി​ച്ച​ത്. കാ​ര​ശേ​രി​യി​ലെ അ​ടു​ക്ക​ത്തി​ൽ മു​ഹ​മ്മ​ദ് ഹാ​ജി, എ.​ടി. അ​ലി ബാ​പ്പു, എ.​ടി. ഇ​സ്മാ​യി​ൽ, കാ​ര മൂ​ല പ്ര​കാ​ശ്, പി. ​അ​ഖി​ലേ​ഷ്, രാ​മ​ൻ​കു​ട്ടി, എ.​ടി. ജ​ബ്ബാ​ർ, ഒ.​സെ​യ്ത​ല​വി, പി. ​യൂ​നു​സ്, എം.​ഇ​സ്മാ​യി​ൽ, ച​ന്ദ്ര​ൻ, കെ.​എം .സു​ബൈ​ർ, കെ.​മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​രു​ടെ വാ​ഴ​ക​ള​ട​ക്ക​മു​ള്ള വി​വി​ധ കൃ​ഷി​ക​ൾ ന​ശി​ച്ചു. മ​ല​യോ​ര പ്ര​ദേ​ശ​മാ​യ തോ​ട്ട​മു​ക്കം, തോ​ട്ട​ക്കാ​ട്, പാ​റ​തോ​ട് തു​ട​ങ്ങി പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​ട്ടേ​റെ കൃ​ഷി നാ​ശ​മു​ണ്ട്. എ​ല്ലാ മേ​ഖ​ല​യി​ലേ​യും നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.