ഒ​രു​ദി​വ​സ​ത്തെ വ​രു​മാ​നം ന​ൽ​കി വ്യാ​പാ​രി​ക​ൾ
Saturday, August 24, 2019 12:56 AM IST
മേ​പ്പ​യൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക​ട​ക​ളി​ലെ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം ന​ൽ​കി വ്യാ​പാ​രി​ക​ൾ.
മേ​പ്പ​യൂ​ർ ടൗ​ണി​ലെ ക​ച്ച​വ​ട​ക്കാ​രാ​യ സു​ര​ഭി ഹോ​ട്ട​ലു​ട​മ വി​നോ​ദ​നും, ബാ​ർ​ബ​ർ​ഷോ​പ്പു​ക​ളു​ടെ ഉ​ട​മ​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ കു​ഞ്ഞ​മ്മ​ദും, ഇ​സ്ഹാ​ക്കു​മാ​ണ് മൂ​ന്ന് ഷോ​പ്പു​ക​ളി​ലെ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം മു​ഴു​വ​ൻ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ​ത്. സു​ര​ഭി ഹോ​ട്ട​ലു​ട​മ വി​നോ​ദ​ൻ മേ​പ്പ​യൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ക​ഞ്ഞി​വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.
ഒ​രു​ദി​വ​സ​ത്തെ വ​രു​മാ​ന​മാ​യ 5400 രൂ​പ മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനു കൈ​മാ​റി. ഫ്ര​ണ്ട്സ് ഫ​നൂ​ൻ ഹെ​യ​ർ ക​ട്ടിം​ഗ് സ​ലൂ​ണു​ക​ളു​ടെ ഉ​ട​മ​ക​ളാ​യ എം.​പി. കു​ഞ്ഞ​മ്മ​ദി​ന്‍റെ​യും ഇ​സ്ഹാ​ക്കി​ന്‍റെ​യും ഒ​രു ദി​വ​സ​ത്തെ വ​രു​മാ​ന​മാ​ന​മാ​യ 7620 രൂ​പ ഉ​മ്മ​ മ​രു​തേ​രി​പ​റ​മ്പ​ത്ത് ആ​യി​ഷ മു​ൻ എം​എ​ൽ​എ കെ. ​കു​ഞ്ഞ​മ്മ​ദി​നെ ഏ​ൽ​പ്പി​ച്ചു. ഷോ​പ്പു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും ഒ​രു ദി​വ​സ​ത്തെ​കൂ​ലി സം​ഭാ​വ​ന​യാ​യി ന​ൽ​കി.