പ്ര​ള​യ ബാ​ധി​ത​ര്‍​ക്കാ​യ് അ​നി​മ​ല്‍ ഹെ​ല്‍​ത്ത് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, August 24, 2019 12:58 AM IST
പേ​രാ​മ്പ്ര: പ്ര​ള​യ​നാ​ന്ത​രം പാ​ല്‍, മു​ട്ട, ഇ​റ​ച്ചി എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​ന മാ​ന്ദ്യം പ​രി​ഹ​രി​ക്കു​ന്ന​തി​നും പ​ക്ഷി മൃ​ഗാ​ദിക​ളു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താനു​മാ​യി പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ അ​നി​മ​ല്‍ ഹെ​ല്‍​ത്ത് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പേ​രാ​മ്പ്ര വെ​റ്ററി​ന​റി പോ​ളി​ക്ലി​നി​ക്, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കേ​ര​ളാ വെ​റ്റി​ന​റി ആ​ന്‍​ഡ് അ​നി​മ​ല്‍ സ​യ​ന്‍​സ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി എ​ഐ​സി​ആ​ര്‍​പി മ​ല​ബാ​റി ഗോ​ട്ട് പ്ര​മോ​ഷ​ന്‍ വിം​ഗ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ക്യാ​മ്പി​ല്‍ 120 ഓ​ളം ക​ര്‍​ഷ​ക​ര്‍​ക്ക് ധാ​തു​ല​വ​ണ മി​ശ്രി​ത​ങ്ങ​ളും മ​രു​ന്നു​ക​ളും വി​ത​ര​ണം ചെ​യ്തു. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗം​ഗാ​ധ​ര​ന്‍, ഡോ. ​കെ. സു​ഹാ​സ്, കു​ഞ്ഞി​കൃ​ഷ്ണ​ക്കു​റു​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​തി​രു​പ്പ​തി വെ​ങ്കി​ടാ​ച​ല​പ​തി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.