പ്ര​ള​യം: നി​സ്വാ​ർ​ത്ഥ സേ​വ​ന​വു​മാ​യി വി​മു​ക്ത​ ഭ​ട​ൻ
Saturday, August 24, 2019 12:58 AM IST
നാ​ദാ​പു​രം: പ്ര​ള​യ​കാ​ല​ത്ത് ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ നി​സ്വാ​ർ​ത്ഥ സേ​വ​ന​വു​മാ​യി വി​മു​ക്ത ഭ​ട​ൻ. വ​ള​യം മാ​ര​ങ്ക​ണ്ടി സ്വ​ദേ​ശി ച​ങ്ങ​രോ​ത്ത് സു​രേ​ഷാ​ണ് വ​യ​നാ​ട് ജി​ല്ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​ക​ളി​ലും പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കി​യ​ത്.

ദു​ര​ന്ത​മു​ണ്ടാ​യ ഉ​ട​നെ എ​ല്ലാ​വ​രും പ​ക​ച്ച് നി​ന്ന​പ്പോ​ൾ വി​വ​ര​മ​റി​ഞ്ഞ ഉ​ട​നെ ര​ക്ഷാ​ദൗ​ത്യ​വു​മാ​യി പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു സു​രേ​ഷ്. സൈ​ക്കി​ളു​മെ​ടു​ത്ത് വ​യ​നാ​ട്ടിലെത്തി മേ​പ്പാ​ടി​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ന​ട​ന്ന മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ​യെ വ​ക വെ​ക്കാ​തെ വൈ​കു​ന്നേ​രം വ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ശേ​ഷം വൈ​കി​ട്ടോ​ടെ വീ​ട്ടി​ലേ​ക്ക് സൈ​ക്കി​ളി​ൽ മ​ട​ങ്ങി. അ​ർ​ദ്ധ​രാ​ത്രി​യോ​ടെ വീ​ട്ടി​ലെ​ത്തി​യ സു​രേ​ഷ് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ച​യോ​ടെ വീ​ണ്ടും ദു​ര​ന്ത​മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചു. കാ​ൽ​ന​ട​യാ​യി ന​ട​ന്നും കി​ട്ടി​യ വാ​ഹ​ന​ങ്ങ​ളി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ചു​മാ​ണ് ര​ണ്ടാം ദി​വ​സം പു​തു​മ​ല​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട​ങ്ങോ​ട്ട് ര​ണ്ടാ​ഴ്ച​യോ​ള​മാ​യി സു​രേ​ഷ് വി​ശ്ര​മ​മി​ല്ലാ​തെ ദു​ര​ന്ത​മേ​ഖ​ല​യി​ൽ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. ഒ​രാ​ഴ്ച​യാ​യി ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യാ​ണ് ചെ​യ്ത് വ​രു​ന്ന​ത്.​

സു​രേ​ഷി​നെ പോ​ലെ വേ​റെ​യും ചി​ല​ർ ബാ​ന​റു​ക​ളോ സം​ഘ​ട​ന​ക​ളു​ടെ മേ​ൽ​വി​ലാ​സ​ങ്ങ​ളോ ഇ​ല്ലാ​തെ ദു​ര​ന്ത​മു​ഖ​ത്ത് എ​ത്തി​യി​രു​ന്നു. 20 വ​ർ​ഷം ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ടി​ച്ച സു​രേ​ഷ് അ​ഞ്ച് വ​ർ​ഷം മു​മ്പാ​ണ് വി​ര​മി​ച്ച​ത്. വി​ശ്ര​മ​ജീ​വി​തം പ്ര​കൃ​തി​ക്ക് വേ​ണ്ടി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ള​യം മേ​ഖ​ല​യി​ലെ മി​ക​ച്ച പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ് സു​രേ​ഷ്. കൂ​ടാ​തെ സ്വ​ന്തം വീ​ട്ടി​ൽ മി​ക​ച്ചൊ​രു ലൈ​ബ്ര​റി ഒ​രു​ക്കി​യ ന​ല്ലൊ​രു വാ​യ​ന​ക്കാ​ര​നും കൂ​ടി​യാ​ണ്. ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.