നാ​ട്ടു​ന​ന്മ വിനോദിനു വീട് വച്ച് നൽകും
Saturday, August 24, 2019 12:58 AM IST
പേ​രാ​മ്പ്ര: പ്ര​ള​യ​ത്തി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ​ഹ​ജീ​വി​ക​ള്‍​ക്ക് കൈ​ത്താ​ങ്ങാ​കാന്‍ പേ​രാ​മ്പ്ര എ​ര​വ​ട്ടൂ​രി​ലെ നാ​ട്ടു​ന​ന്മ പ്ര​വ​ര്‍​ത്ത​ക​രും. നാ​ട്ടു​ന​ന്മ എ​ന്ന വാ​ട്ട​സ്ആ​പ്പ് കൂ​ട്ടാ​യ്മ​യുടെ നേതൃത്വത്തിൽ വയനാട് പ​ടി​ഞ്ഞാ​റ​ത്ത​റ പേ​രാ​ല്‍ കോ​ള​നി​യി​ലെ സ​ർ​വവതും ന​ഷ്ട​പ്പെ​ട്ട് രോ​ഗ ബാ​ധി​ത​നാ​യി ജോ​ലി​ക്ക് പോ​വാ​ന്‍ ക​ഴി​യാ​ത്ത വി​നോ​ദ​നും ഭാ​ര്യ​യും കു​ട്ടി​ക​ളുമട​ങ്ങു​ന്ന കു​ടും​ബ​ത്തിനു വീട് വച്ചു നൽകും. നാ​ട്ടി​ലും വി​ദേ​ശ​ത്തു​മു​ള്ള 250ഓ​ളം പേ​ര്‍ ഇ​തി​നാ​യി പണം സ​മാ​ഹ​രി​ച്ചു വരികയാണ്.

മ​റ്റൊ​രു വീ​ടി​ന്‍റെ മു​റ്റ​ത്ത് വ​ലി​ച്ചു​കെ​ട്ടി​യ പ്ലാ​സ്റ്റി​ക് ഷീ​റ്റി​ന​ടി​യി​ലാ​ണ് കു​ടും​ബം അ​ന്തി​യു​റ​ങ്ങു​ന്ന​ത്. 300 സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ല്‍ വീ​ടി​ന്‍റെ ത​റ​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മാ​യ ഫ​ര്‍​ണീ​ച്ച​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ എ​ര​വ​ട്ടൂ​രി​ലെ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി ക​ഴി​ഞ്ഞു.