നാ​ടും ന​ഗ​ര​വും ഓണത്തിരക്കിൽ
Tuesday, September 10, 2019 12:36 AM IST
കോ​ഴി​ക്കോ​ട്: പ്ര​ള​യ​വും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ത​ര​ണം ചെ​യ്ത് ഓ​ണ​മാ​ഘോ​ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് മ​ല​യാ​ളി​ക​ള്‍. ര​ണ്ടു​ദി​വ​സ​മാ​യി വി​പ​ണി​യി​ൽ ന​ല്ല തി​ര​ക്കാ​ണ്.
വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​നാ​യി ത​മി​ഴ്‌​നാ​ട്, ബം​ഗാ​ള്‍ , ആ​ന്ധ്ര തു​ട​ങ്ങി​യി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ‍ നി​ന്ന് നി​ര​വ​ധി പേ​രാ​ണ് ന​ഗ​ര​ത്തി​ൽ എ​ത്തി​യ​ത്. മാ​നാ​ഞ്ചി​റ പ​രി​സ​ര​ത്തു​നി​ന്ന് തു​ട​ങ്ങി പാ​വ​മ​ണി റോ​ഡ് വ​രെ ന​ട​പ്പാ​ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര്‍ കൈ​യ​ട​ക്കി. മൊ​ഫ്യൂ​സി​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ്, പാ​ള​യം, സ്റ്റേ​ഡി​യം പ​രി​സ​രം, വ​ണ്ടി​പ്പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​രു​വു വ്യാ​പാ​രം സ​ജീ​വ​മാ​ണ്. കു​ഞ്ഞു​ടു​പ്പു​ക​ള്‍, സാ​രി , മു​ണ്ട്, പാ​ന്‍റ്‍, ഷ​ര്‍​ട്ട്‍, ചെ​രി​പ്പ്‍ , ബാ​ഗ്‍, സ്റ്റീ​ല്‍ പാ​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം തെ​രു​വോ​ര​ത്ത് വി​ൽ​പ്പ​ന​യ്ക്കു​ണ്ട്. ഇ​ല​ക്‌​ട്രോ​ണി​ക്സ്, ഗൃ​ഹോ​പ​ക​ര​ണ വി​പ​ണി​യി​ലും ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു. മൊ​ബൈ​ല്‍ ഷോ​പ്പു​ക​ളി​ലും വ​ന്‍ തി​ര​ക്കാ​ണ്. ക​മ്പ​നി​ക​ള്‍ മ​ത്സ​രി​ച്ച് ഓ​ണം ഓ​ഫ​റു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. ഗു​ണ​മേ​ന്മ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ വി​ല​ക്കു​റ​വി​ൽ വാ​ങ്ങാ​ന്‍ സാ​ധി​ക്കു​മെ​ന്ന​താ​ണ് ഓ​ണം മേ​ള​ക​ളു​ടെ ആ​ക​ർ​ഷ​ണം.
കു​ടും​ബ​ശ്രീ​യും സ​ർ​ക്കാ​ർ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മെ​ല്ലാം മേ​ള​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തി​രു​വോ​ണ​മ​ടു​ത്ത​തോ​ടെ പാ​യ​സ​മേ​ള​ക​ളും സ​ജീ​വ​മാ​ണ്. ഇ​ട​യ്ക്കി​ടെ പെ​യ്യു​ന്ന മ​ഴ ക​ച്ച​വ​ട​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
ഓ​ണ​സ​ദ്യ​യു​മാ​യി ഹോ​ട്ട​ലു​ക​ളും കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും രം​ഗ​ത്തു​ണ്ട്. 300 മു​ത​ല്‍ 350 വ​രെ​യാ​ണ് ഓ​ണ​സ​ദ്യ​യ്ക്ക് ഈ​ടാ​ക്കു​ന്ന​ത്. മു​ന്‍​കൂ​ട്ടി ഓ​ര്‍​ഡ​ര്‍ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം പ​ല ഹോ​ട്ട​ലു​ക​ളി​ലു​മു​ണ്ട്. വ​റു​ത്ത ഉ​പ്പേ​രി​യും ശ​ര്‍​ക്ക​ര​വ​ര​ട്ടി​യും വി​പ​ണി​യി​ല്‍ എ​ത്തി ക​ഴി​ഞ്ഞു. കി​ലോ​ക്ക് 320 രൂ​പ​യാ​ണ് മൊ​ത്ത​വി​ല.
ഓ​ണ​ച്ച​ന്ത
തി​രു​വ​മ്പാ​ടി: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഓ​ണ​ച്ച​ന്ത തു​ട​ങ്ങി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ലി​സ​മ്മ തോ​മ​സ് ,കെ.​മു​ഹ​മ്മ​ദാ​ലി, ഗ​ണേ​ഷ് ബാ​ബു,എ​സ്.​ശി​വ​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കും.
ഓ​ണക്കോ​ടി​യും കി​റ്റും
കു​റ്റ്യാ​ടി :പ​ശു​ക്ക​ട​വ് നെ​ല്ലി​ക്കു​ന്ന് കു​ടി​ൽ​പാ​റ കോ​ള​നി​യി​ൽ ഓ​ണ​ക്കി​റ്റും ഓ​ണ​ക്കോടി​യും വി​ത​ര​ണം ചെ​യ്തു.
മ​രു​തോ​ങ്ക​ര​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. സ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി.​പി റീ​ന , ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ത്രേ​സ്യാ​മ്മ മാ​ത്യു, എ​സ് ടി ​പ്ര​മോ​ട്ട​ർ ബി​ന്ദു ,ഊ​രുമൂ​പ്പ​ൻ ബാ​ല​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.